മെസ്സി പഴയ മെസ്സിയല്ല; ആര്ക്ക് വേണമെങ്കിലും തടയാനാവുമെന്ന് മുന് കൊളംബിയന് താരം

ടൂര്ണമെന്റില് അര്ജന്റീനയ്ക്ക് വേണ്ടി ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് നിലവില് മെസ്സിയുടെ സമ്പാദ്യം

dot image

ലണ്ടന്: സൂപ്പര് താരം ലയണല് മെസ്സിയെ ആര്ക്കുവേണമെങ്കിലും തടയാന് സാധിക്കുമെന്ന് മുന് കൊളംബിയന് താരം അഡോള്ഫോ വലന്സിയ. കോപ്പ അമേരിക്കയില് അര്ജന്റീന-കൊളംബിയ ഫൈനല് പോരാട്ടത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു കൊളംബിയയുടെ ഇതിഹാസ സ്ട്രൈക്കര്. ലയണല് മെസ്സി, എയ്ഞ്ചല് ഡി മരിയ എന്നീ വമ്പന് താരങ്ങളെ തളച്ച് ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടമുയര്ത്താന് കൊളംബിയന് താരങ്ങള്ക്ക് സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് വലന്സിയ.

'ബാഴ്സയില് കണ്ട പഴയ മെസ്സിയല്ല ഇപ്പോഴുള്ളത്. പണ്ട് ആറും ഏഴും കളിക്കാരെ മറികടന്ന് മുന്നേറാന് പഴയ മെസ്സിക്ക് സാധിച്ചിരുന്നു. പക്ഷേ വര്ഷങ്ങള്ക്കിപ്പുറം അദ്ദേഹത്തിന് ആ വേഗതയും കരുത്തും നഷ്ടപ്പെട്ടിരിക്കുകയാണ്. മെസ്സിയെ ഇപ്പോള് ആര്ക്കുവേണമെങ്കിലും തടയാന് സാധിക്കും. ഇക്കാര്യമാണ് കൊളംബിയ മുതലെടുക്കേണ്ടത്', വലന്സിയ പറഞ്ഞു.

ഇത്തവണത്തെ ടൂര്ണമെന്റില് ലയണല് മെസ്സി മിന്നും ഫോമിലല്ല ഉള്ളത്. അര്ജന്റീനയ്ക്ക് വേണ്ടി ഒരു ഗോളും ഒരു അസിസ്റ്റും മാത്രമാണ് നിലവില് മെസ്സിയുടെ സമ്പാദ്യം. പരിക്കിന്റെ പ്രശ്നങ്ങള് കൊണ്ട് പ്രതീക്ഷയ്ക്കൊത്ത് പ്രകടനം കാഴ്ച വെക്കാന് മെസ്സിക്ക് സാധിക്കാത്തത് ആരാധകരെയും നിരാശപ്പെടുത്തിയിട്ടുണ്ട്. എന്നാല് കൊളംബിയയ്ക്കെതിരായ ഫൈനലില് മെസ്സി ഫോം വീണ്ടെടുത്ത് തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us