രോഹിത് ശർമ്മയ്ക്ക് ശേഷം...; കോപ്പ കിരീടവുമായി മെസ്സിപ്പടയുടെ ആഘോഷം

മുമ്പ് മെസ്സി തന്നെ തുടക്കം കുറിച്ച ആഘോഷമാണിത്

dot image

മിയാമി: ട്വന്റി 20 ലോകകപ്പിലെ കിരീടനേട്ടത്തിന് ശേഷമുള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വിജയാഘോഷം വീണ്ടും സൃഷ്ടിച്ച് ലയണൽ മെസ്സി. കോപ്പ അമേരിക്ക കിരീടനേട്ടത്തിന് ശേഷമാണ് അർജന്റീനൻ നായകന്റെ ഗോൾ ആഘോഷം. മുമ്പ് മെസ്സി തന്നെ തുടക്കം കുറിച്ച ആഘോഷമാണിത്. ഇത്തവണ മെസ്സിക്കൊപ്പം എയ്ഞ്ചൽ ഡി മരിയയും നിക്കോളാസ് ഒറ്റമെൻഡിയും ഉണ്ടായിരുന്നു. ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് ശേഷം മെസ്സിയുടെ കടുത്ത ആരാധകനായ കുൽദീപ് യാദവാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയോട് അർജന്റീനൻ ഇതിഹാസത്തെ അനുകരിക്കാൻ ആവശ്യപ്പെട്ടത്.

കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് അർജന്റീന കിരീടം നിലനിർത്തിയത്. 112-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനെസ് ആൽബിസെലസ്റ്റുകൾക്കായി വലചലിപ്പിച്ചു. 108 വർഷത്തെ കോപ്പ ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയതും അർജന്റീനയാണ്. ഇത് 16-ാം തവണയാണ് ആൽബിസെലസ്റ്റുകൾ വൻകര ഫുട്ബോളിന്റെ ചാമ്പ്യന്മാരായത്.

ജർമ്മൻ ഫുട്ബോൾ ഇതിഹാസം തോമസ് മുള്ളർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

തുടർച്ചയായ മൂന്നാം കിരീടനേട്ടമെന്നതും അർജന്റീനൻ ഫുട്ബോളിന് ആഘോഷിക്കാൻ കഴിഞ്ഞു. 2021ൽ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിലും 2022ലെ ഫിഫ ലോകകപ്പിലും അർജന്റീന തന്നെയായിരുന്നു ചാമ്പ്യന്മാർ. യൂറോ കപ്പിന്റെ ചാമ്പ്യന്മാരെ നേരിടുന്ന ഫൈനലിസമിയിൽ സ്പെയിനനെ പരാജയപ്പെടുത്തുകയാണ് ഇനി മെസ്സിപ്പടയ്ക്ക് മുന്നിലുള്ള ലക്ഷ്യം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us