സ്പെയിൻ മധ്യനിരയുടെ എൻജിൻ;റോഡ്രി ടൂർണമെന്റിലെ താരം

ടൂര്ണമെന്റിലുടനീളം സ്പെയിനിന്റെ മധ്യനിരയിൽ എണ്ണയിട്ട യന്ത്രം പോലെ റോഡ്രി കളിച്ചു

dot image

ബര്ലിന്: 2024 യുവേഫ യൂറോ കപ്പ് ടൂര്ണമെന്റിലെ ഏറ്റവും മികച്ച താരമായി സ്പെയിനിന്റെ മധ്യനിര താരം റോഡ്രി. ബര്ലിനില് നടന്ന ഫൈനലില് ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളിന് തകര്ത്തതിനു പിന്നാലെയാണ് റോഡ്രിയെ ടൂര്ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുത്തത്. ടൂര്ണമെന്റിലുടനീളം സ്പെയിനിന്റെ മധ്യനിരയിൽ എണ്ണയിട്ട യന്ത്രം പോലെ റോഡ്രി കളിച്ചു.

കാല്മുട്ടിന് പരിക്കേറ്റത് കാരണം ഫൈനലിലെ ആദ്യ പകുതിയില് റോഡ്രിയെ പരിശീലകന് ലൂയി ഫ്യൂന്തെ പിന്വലിച്ചിരുന്നു. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലും ജര്മനി, ഫ്രാന്സ് ടീമുകള്ക്കെതിരെ നോക്ക് ഔട്ടിലും മികച്ച പ്രകടനം കാഴ്ച്ച വെച്ചത് റോഡ്രിയെ മികച്ച താരത്തിനുള്ള പുരസ്കാരത്തിന് അര്ഹനാക്കി . ടൂർണമെന്റിൽ ഗ്രൗണ്ടില് 521 മിനിറ്റ് ചെലവഴിച്ച താരം ഒരു ഗോള് നേടിയിട്ടുണ്ട്. 439 പാസ് ശ്രമങ്ങളും 411 പൂര്ത്തിയായ പാസുകളും നടത്തി. 92.84 ശതമാനമാണ് പാസ് കൃത്യത.

അതേസമയം യൂറോ 2024 ലെ ഗോള്ഡന് ബൂട്ട് ആറുപേര് പങ്കിട്ടു. സ്പെയിനിന്റെ ഡാനി ഒല്മോ, ഇംഗ്ലണ്ട് ക്യാപ്റ്റന് ഹാരി കെയ്ന്, നെതര്ലന്ഡ്സിന്റെ കോഡി ഗാക്പോ, ജര്മനിയുടെ ജമാല് മുസിയാള, സ്ലൊവാക്യയുടെ ഇവാന് സ്ക്രാന്സ്, ജോര്ജിയയുടെ മിക്കോട്ടഡ്സെ എന്നിവരാണ് ഗോള്ഡന് ബൂട്ട് പുരസ്കാരത്തിനര്ഹര്. മൂന്ന് ഗോൾ വീതമാണ് ആറ് താരങ്ങളും നേടിയിരുന്നത്. സ്പെയിനിന്റെ ലാമിന് യമാലാണ് ടൂര്ണമെന്റിലെ ഏറ്റവും മികച്ച യുവതാരം. നിക്കോ വില്യംസാണ് ഫൈനലിലെ താരം.

യൂറോയുടെ യുവതാരം യമാൽ തന്നെ; മറികടന്നത് പെലെയുടെ പഴക്കമേറിയ രണ്ട് റെക്കോർഡുകൾ
dot image
To advertise here,contact us
dot image