ബെര്ലിന്: കലാശപ്പോരിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് സ്പെയിൻ കിരീടം നേടിയ യൂറോ 2024 ൽ ഗോൾഡൻ ബൂട്ട് ജേതാക്കൾ ആറ് പേർ. ഏറ്റവും കൂടുതല് ഗോള് നേടിയ താരങ്ങള്ക്ക് സമ്മാനിക്കുന്ന ടൂർണമെന്റിലെ വ്യക്തിഗത പുരസ്കാരമാണ് ഗോള്ഡന് ബൂട്ട്. ആറ് പേരും മൂന്ന് ഗോളുകള് വീതമാണ് നേടിയത്. സ്പെയിനിന്റെ ഡാനി ഒല്മോ, ഇംഗ്ലണ്ട് ക്യാപ്റ്റന് ഹാരി കെയ്ന്, നെതര്ലന്ഡ്സിന്റെ കോഡി ഗാക്പോ, ജര്മനിയുടെ ജമാല് മുസിയാള, സ്ലൊവാക്യയുടെ ഇവാന് സ്ക്രാന്സ്, ജോര്ജിയയുടെ മിക്കോട്ടഡ്സെ എന്നിവരാണ് ഗോള്ഡന് ബൂട്ട് പുരസ്കാരത്തിനര്ഹര്.
2020 യൂറോ കപ്പില് ചെക്ക് റിപ്പബ്ലിക്കിന്റെ പാത്രിക് ഷിക്കിനെ മറികടന്ന് പോര്ച്ചുഗല് താരം ക്രിസ്റ്റിയാനോ റൊണാള്ഡോ ഗോള്ഡന് ബൂട്ട് നേടിയിരുന്നു. രണ്ട് താരങ്ങളും അഞ്ച് ഗോളുകള് വീതം നേടിയിട്ടും ക്രിസ്റ്റിയാനോയ്ക്ക് അസിസ്റ്റ് കൂടി പരിഗണിച്ച് ഗോള്ഡന് ബൂട്ട് സമ്മാനിക്കുകയായിരുന്നു. എന്നാല് ഇത്തവണ അസിസ്റ്റുകള് പരിഗണിച്ചില്ല. ഹാരി കെയിന് ഏഴ് മത്സരങ്ങളില്നിന്നാണ് മൂന്ന് ഗോള് നേടിയത്. ഒല്മോയും മുസിയാളയും അഞ്ചും ഗാക്പോ ആറും മിക്കോട്ടഡ്സെയും സ്ക്രാന്സും നാലും മത്സരങ്ങളില്നിന്നാണ് മൂന്ന് ഗോളുകള് നേടിയത്.
യമാലിന് പിറന്നാൾ സമ്മാനം; സ്പെയിനിന് സുവർണ്ണ തലമുറയിലേക്കൊരു തിരിച്ചുവരവ്