യൂറോയുടെ യുവതാരം യമാൽ തന്നെ; മറികടന്നത് പെലെയുടെ പഴക്കമേറിയ രണ്ട് റെക്കോർഡുകൾ

ഫൈനലില് സ്പെയിനിന്റെ ആദ്യ ഗോള് പിറന്നത് യമാലിന്റെ അസിസ്റ്റില് നിന്നായിരുന്നു

dot image

ബെര്ലിന്: കലാശപ്പോരിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് സ്പെയിൻ കിരീടം നേടിയ യൂറോയിൽ യുവ താരമായി സ്പെയിനിന്റെ തന്നെ പതിനേഴ് വയസ്സുകാരൻ ലാമിൻ യമാൽ. ടൂർണ്ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ച യമാൽ നാല് അസിസ്റ്റുകളും ഒരു ഗോളും നേടി. ഫൈനലില് സ്പെയിനിന്റെ ആദ്യ ഗോള് പിറന്നത് യമാലിന്റെ അസിസ്റ്റില് നിന്നായിരുന്നു. ബോക്സിന്റെ വലതുവശത്തുനിന്ന് യമാല്, മറുപുറത്ത് ഓടിയെത്തുകയായിരുന്ന നിക്കോ വില്യംസിനെ ലക്ഷ്യംവെച്ച് നല്കിയ പന്ത് വില്യംസ് അനായാസം വലയിലാക്കി.

അതേ സമയം സെമി ഫൈനലില് ഫ്രാന്സിനോട് ഒരു ഗോളിന് പിന്നില് നില്ക്കേ, യമാല് നേടിയ കിടിലന് ഗോളാണ് സ്പെയിനിനെ കളിയിലെക്ക് തിരികെയെത്തിച്ചത്. 21-ാം മിനിറ്റില് അല്വാരോ മൊറാട്ട നല്കിയ പന്തുമായി മുന്നോട്ടുകയറി ബോക്സിന് തൊട്ടു മുന്നില്നിന്ന് യമാല് തൊടുത്ത ഷോട്ട് ഫ്രഞ്ച് വലയിലേക്ക് താഴ്ന്നിറങ്ങി.

അതിനിടെ യമാല് ബ്രസീല് ഇതിഹാസം പെലെയുടെ മറ്റൊരു റെക്കോഡ് കൂടി മറികടന്നു. ബര്ലിനില് നടന്ന 2024 യൂറോ കപ്പ് ഫൈനലില് ഇറങ്ങിയതോടെ പുരുഷ ലോകകപ്പിലോ യൂറോ കപ്പിലോ കോപ്പ അമേരിക്കയിലോ ഫൈനലില് ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് സ്വന്തം പേരില് ചേര്ത്തത്. 17 വയസ്സ് പൂര്ത്തിയായി ഒരു ദിവസത്തിന് ശേഷമാണ് യമാല് ടീമിന്റെ സ്റ്റാര്ട്ടിങ് ഇലവനില് ഉള്പ്പെടുന്നത്. 1958-ല് 17 വയസ്സും 249 ദിവസവും പ്രായമുള്ളപ്പോഴാണ് പെലെ ബ്രസീലിനായി ലോകകപ്പിലിറങ്ങിയത്. 66 വര്ഷം പഴക്കമുള്ള ഈ റെക്കോഡാണ് യമാല് മറികടന്നത്. പ്രധാന ടൂർണമെന്റിൽ, നോക്ക് ഔട്ട് ടൂർണമെന്റിൽ ഗോളടിച്ച പ്രായം കുറഞ്ഞ താരമെന്ന പെലെയുടെ റെക്കോർഡും ഈ യൂറോയിൽ യമാൽ മറികടന്നിരുന്നു.

യമാലിന് പിറന്നാൾ സമ്മാനം; സ്പെയിനിന് സുവർണ്ണ തലമുറയിലേക്കൊരു തിരിച്ചുവരവ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us