ഉനോ, ദോസ്, ത്രേസ്, ഹലാ മാഡ്രിഡ്; 'റൊണാള്‍ഡോ സ്‌റ്റൈലില്‍' എംബാപ്പെയുടെ മാസ് എന്‍ട്രി

2009ലാണ് റൊണാള്‍ഡോ സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തുന്നത്

dot image

മാഡ്രിഡ്: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ ആരാധകര്‍ക്കു മുന്നില്‍ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് റയല്‍ മാഡ്രിഡ്. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ തിങ്ങിനിറഞ്ഞ 80,000ത്തോളം കാണികള്‍ക്കുമുന്നിലായിരുന്നു എംബാപ്പെയുടെ രാജകീയ വരവ്. റയലിന്റെ ഒന്‍പതാം നമ്പറില്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ പ്രത്യക്ഷപ്പെട്ട എംബാപ്പെയെ ആഘോഷമാക്കുകയാണ് ആരാധകര്‍. അവതരണച്ചടങ്ങില്‍ ഇതിഹാസവും റയലിന്റെ മുന്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ എംബാപ്പെ അനുകരിച്ചതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.

റൊണാള്‍ഡോ ക്ലബ്ബില്‍ ജോയിന്‍ ചെയ്ത അതെ ശൈലിയിലാണ് എംബാപ്പെയും തന്റെ റയല്‍ മാഡ്രിഡ് കരിയറിന് തുടക്കം കുറിച്ചിരിക്കുന്നത്. 2009ലാണ് റൊണാള്‍ഡോ സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തുന്നത്. 2009 ജൂലൈ ആറിന് നടന്ന അവതരണച്ചടങ്ങില്‍ റൊണാള്‍ഡോ ഉപയോഗിച്ച 'ഊനോ…ദോസ്…ത്രേസ്… ഹലാ മാഡ്രിഡ്' എന്ന വാക്കുകളാണ് എംബാപ്പെയും പറഞ്ഞത്.

അവതരണച്ചടങ്ങില്‍ എംബാപ്പെയുടെ ആഘോഷശൈലികളിലും റൊണാള്‍ഡോയുമായുള്ള സാമ്യം കണ്ടെത്തുകയാണ് സോഷ്യല്‍ മീഡിയ. റൊണാള്‍ഡോ ചെയ്തതതുപോലെ റയല്‍ ജേഴ്‌സിയില്‍ ചുംബിക്കുകയും കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി ആഹ്‌ളാദിക്കുകയും ചെയ്തത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. റൊണാള്‍ഡോയുടെ കടുത്ത ആരാധകനായ എംബാപ്പെ റയലിലെത്തിയത് സ്വപ്‌നസാക്ഷാത്കാരമാണെന്ന് നേരത്തെ പ്രതികരിച്ചിട്ടുമുണ്ട്.

dot image
To advertise here,contact us
dot image