കോപ്പ അമേരിക്ക വിജയാഘോഷത്തിനിടെ വംശീയാധിക്ഷേപം; മാപ്പ് പറഞ്ഞ് അർജന്റീനൻ താരം

അർജന്റീനൻ താരങ്ങൾക്കെതിരെ ഫിഫയ്ക്ക് പരാതി നൽകാൻ തയ്യാറെടുക്കുകയാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ

dot image

ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് കിരീടനേട്ടത്തിന് ശേഷം ഫ്രാൻസ് താരങ്ങളെ അപമാനിക്കുന്ന രീതിയിൽ വിജയാഘോഷം നടത്തിയതിൽ മാപ്പ് പറഞ്ഞ് അർജന്റീനൻ താരം എൻസോ ഫെർണാണ്ടസ്. താരത്തിന്റെ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വിജയാഘോഷ വീഡിയോയ്ക്കൊപ്പമുള്ള ​ഗാനം ഫ്രാൻസ് ടീമിലെ താരങ്ങളെ അപമാനിക്കുന്നതാണെന്ന് ആരോപണം ഉയർന്നിരുന്നു. വിജയാഘോഷത്തിന്റെ വീഡിയോയ്ക്കും ഒപ്പം പോസ്റ്റ് ചെയ്തിരിക്കുന്ന ​ഗാനം ഫ്രാൻസ് ടീമിലെ താരങ്ങളെ അപമാനിക്കുന്നതാണെന്നും അതിനാൽ യാതൊരു കാരണവും പറയാതെ മാപ്പ് പറയുന്നുവെന്നും എൻസോ ഫെർണാണ്ടസ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

എല്ലാത്തരം വിവേചനങ്ങൾക്കും താൻ എതിരാണ്. അർജന്റീനൻ ടീമിന്റെ വിജയാഘോഷം മറ്റ് ടീമുകളിലെ താരങ്ങളെ വേദനിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു. ആ വീഡിയോ, ആ നിമിഷം, ആ വാക്കുകൾ തുടങ്ങിയവയൊന്നും താൻ അറിഞ്ഞുകൊണ്ട് ചെയ്തതല്ല. അതിനാൽ സത്യസന്ധമായി താൻ ക്ഷമാപണം നടത്തുന്നുവെനനും അർജന്റീനൻ മധ്യനിര താരം പ്രതികരിച്ചു.

അതിനിടെയിൽ അർജന്റീനൻ താരങ്ങൾക്കെതിരെ ഫിഫയ്ക്ക് പരാതി നൽകാൻ തയ്യാറെടുക്കുകയാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ. വംശീയാധിക്ഷേപം ​ഗുരുതരമായി കാണണമെന്നാണ് ഫ്രഞ്ച് ഫുട്ബോളിന്റെ നിലപാട്. ഫ്രാൻസ് താരങ്ങൾക്കെതിരായ ഇത്തരം പരാമർശങ്ങൾ ഒരിക്കലും അം​ഗീകരിക്കാനാവില്ല. എല്ലാവർക്കും ഒരുപോലെയാണ് അവകാശങ്ങളെന്നും ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us