മെസ്സിയുടെ പാത പിന്തുടരാന്‍ യമാല്‍; ബാഴ്‌സയില്‍ 19-ാം നമ്പര്‍ ജഴ്‌സി അണിയും

2024 യൂറോ കപ്പില്‍ സ്‌പെയിനിന് വേണ്ടിയും 19-ാം നമ്പര്‍ ജഴ്‌സിയിലാണ് യമാല്‍ ഇറങ്ങിയത്

dot image

ബാഴ്‌സ: ബാഴ്‌സലോണ എഫ്‌സിയില്‍ 19-ാം നമ്പര്‍ ജഴ്‌സി തിരഞ്ഞെടുത്ത് കൗമാരതാരം ലാമിന്‍ യമാല്‍. വരാനിരിക്കുന്ന 2024-25 സീസണിലാണ് ബാഴ്‌സയുടെ 19-ാം നമ്പര്‍ ജഴ്‌സി യമാല്‍ അണിയുക. വീഡിയോയിലൂടെയാണ് തങ്ങളുടെ പുതിയ 19-ാം നമ്പറിനെ ബാഴ്‌സ പ്രഖ്യാപിച്ചത്. ഇതിഹാസതാരം ലയണല്‍ മെസ്സി ബാഴ്‌സലോണയില്‍ തുടക്ക കാലത്ത് അണിഞ്ഞ ജഴ്‌സിയാണിത്. മെസ്സിയെ കൂടാതെ പാട്രിക് ക്ലൂയിവര്‍ട്, സെര്‍ജിയോ അഗ്യൂറോ എന്നീ താരങ്ങളും ഈ ഐക്കോണിക് നമ്പര്‍ ജഴ്സിയാണ് അണിഞ്ഞിരുന്നത്.

2024 യൂറോ കപ്പില്‍ സ്‌പെയിനിന് വേണ്ടിയും യമാല്‍ 19-ാം നമ്പര്‍ ജഴ്‌സിയിലാണ് ഇറങ്ങിയത്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ലോകശ്രദ്ധ പിടിച്ചുപറ്റിയ കൗമാരതാരമാണ് യമാല്‍. സ്‌പെയിനിന്റെയും ബാഴ്‌സയുടെയും ഫുട്‌ബോള്‍ ഭാവിയായി വാഴ്ത്തപ്പെടുകയാണ് ഈ 17കാരന്‍. യൂറോ കപ്പില്‍ സ്‌പെയിനിന്റെ കിരീടനേട്ടത്തില്‍ പ്രധാന പങ്ക് വഹിച്ച താരമാണ് യമാല്‍.

2024 യൂറോ കപ്പിലെ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടതും യമാലാണ്. ടൂര്‍ണ്ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ച യമാല്‍ നാല് അസിസ്റ്റുകളും ഒരു ഗോളും നേടി. ഫൈനലില്‍ സ്പെയിനിന്റെ ആദ്യ ഗോള്‍ പിറന്നത് യമാലിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു.

dot image
To advertise here,contact us
dot image