'ടീനേജ്‌ മാജിക്'; യൂറോയില്‍ മികച്ച ഗോള്‍ യമാലിന്റേത്, ബെല്ലിങ്ഹാമിന്റെ ഗോള്‍ രണ്ടാമത്‌

യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററെന്ന നേട്ടവും സ്പാനിഷ് യുവതാരം സ്വന്തമാക്കിയിരുന്നു

dot image

ബെര്‍ലിന്‍: 2024 യൂറോ കപ്പ് ടൂര്‍ണമെന്റിലെ മികച്ച പത്ത് ഗോളുകള്‍ തിരഞ്ഞെടുത്തു. സ്‌പെയിന്‍ കൗമാരസൂപ്പര്‍ താരം ലാമിന്‍ യമാല്‍ നേടിയ ഗോളാണ് ഗോള്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഫ്രാന്‍സിനെതിരായ സെമി ഫൈനലില്‍ യമാല്‍ നേടിയ ഗോളാണ് ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലണ്ട് യുവതാരം ജൂഡ് ബെല്ലിങ്ഹാമിന്റെ ഗോള്‍ രണ്ടാമതായും തിരഞ്ഞെടുക്കപ്പെട്ടു.

ഫ്രാന്‍സിനെതിരായ സെമി ഫൈനലില്‍ 21-ാം മിനിറ്റിലാണ് യമാല്‍ ഗോളടിച്ചത്. സ്‌പെയിനിന്റെ സമനില ഗോളാണ് യമാല്‍ നേടിയത്. 10-ാം മിനിറ്റില്‍ വഴങ്ങേണ്ടിവന്ന ഗോളില്‍ പിന്നിലായിരുന്ന സ്‌പെയിനിനെ 21-ാം മിനിറ്റില്‍ യമാല്‍ ഒപ്പമെത്തിക്കുകയായിരുന്നു.

പെനാല്‍റ്റി ഏരിയക്ക് പുറത്ത് ഫ്രഞ്ച് പ്രതിരോധ നിരയെ ഡ്രിബിള്‍ ചെയ്‌തെത്തിയ യമാലിന്റെ ഇടം കാല്‍ ഷോട്ട് പോസ്റ്റിലിടിച്ച് വലയിലായി. ഇതോടെ യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററെന്ന നേട്ടവും സ്പാനിഷ് യുവതാരം സ്വന്തമാക്കിയിരുന്നു. ജൂലൈ പത്തിന് നടന്ന സെമിയില്‍ ഗോളടിക്കുമ്പോള്‍ യമാലിന് 16 വയസ്സും 362 ദിവസവുമായിരുന്നു പ്രായം.

ടൂർണമെന്റിലെ മികച്ച പത്ത് ഗോളുകൾ

  • ലാമിൻ യമാൽ, സ്പെയിൻ 2-1 ഫ്രാൻസ് (സെമി ഫൈനൽ)
  • ജൂഡ് ബെല്ലിംഗ്ഹാം, ഇംഗ്ലണ്ട് 2-1 സ്ലൊവാക്യ (റൗണ്ട് ഓഫ് 16)
  • ഷെർദാൻ ഷാക്കിരി, സ്‌കോട്ട്‌ലൻഡ് 1-1 സ്വിറ്റ്‌സർലൻഡ് (മാച്ച് ഡേ 2)
  • നിക്കോളേ സ്റ്റാൻസിയു, റൊമാനിയ 3-0 ഉക്രെയ്ൻ (മാച്ച് ഡേ 1)
  • അർദ ഗുളർ, തുർക്കി 3-1 ജോർജിയ (മാച്ച് ഡേ 1)
  • അർദ ഗുളർ, തുർക്കി 3-1 ജോർജിയ (മാച്ച് ഡേ 1)
  • മെർട്ട് മൾഡൂർ, തുർക്കിയെ 3-1 ജോർജിയ (മാച്ച് ഡേ 1)
  • ഫാബിയാൻ റൂയിസ്, സ്പെയിൻ 3-0 ക്രൊയേഷ്യ (മാച്ച് ഡേ 1)
  • ഒലി വാട്കിൻസ്, നെതർലൻഡ്സ് 1-2 ഇംഗ്ലണ്ട് (സെമി ഫൈനൽ)
  • മാറ്റിയ സക്കാഗ്നി, ക്രൊയേഷ്യ 1-1 ഇറ്റലി (മാച്ച് ഡേ 3)
  • സേവി സൈമൺസ്, നെതർലൻഡ്സ് 1-2 ഇംഗ്ലണ്ട് (സെമി ഫൈനൽ)
dot image
To advertise here,contact us
dot image