പ്രൊഫഷണൽ ഫുട്ബോളിലേക്ക് സ്വീഡിഷ് ഇതിഹാസത്തിന്റെ മകൻ; മാക്സ്മില്ല്യൻ ഇബ്രാഹിമോവിച്ച് എ സി മിലാനിൽ

മുമ്പ് എ സി മിലാനായി അണ്ടർ 18 വിഭാ​ഗത്തിൽ താരം കളിച്ചിട്ടുണ്ട്.

dot image

റോം: സ്വീഡിഷ് മുൻ ഇതിഹാസതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ മകൻ മാക്സ്മില്ല്യൻ ഇബ്രാഹിമോവിച്ച് പ്രൊഫഷണൽ ഫുട്ബോളിലേക്ക്. ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് എ സി മിലാനുമായാണ് 17കാരനായ താരം കരാർ ഒപ്പിട്ടിരിക്കുന്നത്. 2029 വരെയാണ് താരവുമായി എ സി മിലാന്റെ കരാർ. മുമ്പ് എ സി മിലാനായി അണ്ടർ 18 വിഭാ​ഗത്തിൽ താരം കളിച്ചിട്ടുണ്ട്. 29 മത്സരങ്ങളിൽ നിന്ന് താരം മൂന്ന് ​ഗോളുകളാണ് നേടിയത്.

സിരി സിയിലാണ് മാക്സ്മില്ല്യൻ ഇബ്രാഹിമോവിച്ച് എ സി മിലാനായി കളിക്കുന്നത്. പിതാവിനൊപ്പം മുമ്പ് ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഫ്രഞ്ച് ക്ലബ് പി എസ് ജിയുടെയും അക്കാദമികളിൽ മാക്സ്മില്ല്യൻ പന്തുതട്ടിയിട്ടുണ്ട്. എ സി മിലാന്റെ ഉടമസ്ഥരുടെ ഉപദേശക നിരയിൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ചും ഉൾപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂൺ വരെ എ സി മിലാന്റെ താരവുമായിരുന്നു ഇബ്രാഹിമോവിച്ച്. 41-ാം വയസിൽ വിരമിച്ച ശേഷം താരം ഇറ്റാലിയൻ ക്ലബിന്റെ ഉപദേശക റോളിൽ തിരിച്ചെത്തുകയായിരുന്നു. സ്വീഡന്റെ എക്കാലെത്തയും ഉയർന്ന ​ഗോൾവേട്ടക്കാരനാണ് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. 121 മത്സരങ്ങൾ സ്വീഡനായി കളിച്ച താരം 62 ​ഗോളുകൾ നേടി. ഇബ്രാഹിമോവിച്ചിന്റെ ഇളയ മകനായ വിൻസെന്റും എ സി മിലാന്റെ യുവടീമിൽ പന്തുതട്ടുകയാണ്.

dot image
To advertise here,contact us
dot image