മാഡ്രിഡ്: ബെല്‍ജിയം ക്യാപ്റ്റനും മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ മിഡ്ഫീല്‍ഡറുമായ കെവിന്‍ ഡിബ്രുയ്‌നെ ക്ലബ്ബ് വിടില്ലെന്ന് പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. ഡിബ്രുയ്‌നെ സിറ്റി വിടാനൊരുങ്ങുകയാണെന്നും സൗദി അറേബ്യന്‍ ക്ലബ്ബുകളുമായി ചര്‍ച്ച നടത്തി വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെ തള്ളി ഡിബ്രുയ്‌നെ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഗ്വാര്‍ഡിയോളയും താരം എത്തിഹാദ് വിടില്ലെന്ന് ഉറപ്പുനല്‍കിയിരിക്കുകയാണ്.
'കെവിന്‍ എങ്ങും പോകുന്നില്ല. ഏതെങ്കിലും താരം ക്ലബ്ബ് വിടുന്നുണ്ടെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും അറിയിക്കുന്നതാണ്. ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ അവസാനദിനം വരെ ഞങ്ങള്‍ക്ക് അവസരമുണ്ട്. പുതിയ താരങ്ങളെ ഒരു ഓപ്ഷനായി ഞാന്‍ തള്ളിക്കളയില്ല. ഇതേ സ്‌ക്വാഡ് തുടരാന്‍ 95 ശതമാനം വരെ സാധ്യതയുണ്ട്', ഗ്വാര്‍ഡിയോള മാധ്യമങ്ങളോട് പറഞ്ഞു.
He’s not leaving 🙅♂️
— Premier League (@premierleague) July 23, 2024
Pep Guardiola is confident Kevin De Bruyne isn’t going anywhere and speaks on the excitement of the addition of Savinho 👉 https://t.co/wqwGViXz2e pic.twitter.com/USGeMs54EC
കെവിന്‍ ഡിബ്രുയ്‌നെയ്ക്ക് സിറ്റിയുമായുള്ള കരാറില്‍ ഒരുവര്‍ഷം കൂടി ശേഷിക്കുന്നുണ്ട്. ഏറെ വര്‍ഷങ്ങളായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രധാന താരങ്ങളിലൊരാളാണ് 33കാരനായ ഡിബ്രുയ്‌നെ. കഴിഞ്ഞ സീസണില്‍ സിറ്റിയുടെ പ്രീമിയര്‍ ലീഗ് കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കാനും ഡിബ്രുയ്‌നെയ്ക്ക് കഴിഞ്ഞു.