ലണ്ടൻ: ഇറ്റാലിയൻ ഫുട്ബോൾ പ്രതിരോധതാരം റിക്കാർഡോ കലഫിയോറി ഇംഗ്ലീഷ് ക്ലബ് ആഴ്സണലുമായി കരാറിലെത്തി. നീണ്ടകാലത്തേയ്ക്കാണ് താരവുമായുള്ള കരാറെന്ന് ആഴ്സണൽ പ്രതികരിച്ചു. ട്രാൻസ്ഫർ തുകയുടെ കാര്യത്തിലും ക്ലബ് അധികൃതർ വ്യക്തത വരുത്തിയിട്ടില്ല. എന്നാൽ ഇംഗ്ലീഷ് മാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം അഞ്ച് വർഷത്തേയ്ക്കാണ് കലഫിയോറി ആഴ്സണലിൽ എത്തിയിരിക്കുന്നത്. 54 മില്യൺ ഡോളറാണ് ട്രാൻസ്ഫർ തുക.
കലഫിയോറിയെ സ്വാഗതം ചെയ്യുന്നതായി ആഴ്സണൽ ടീം മാനേജർ മൈക്കല് ആര്ട്ടേറ്റ പറഞ്ഞു. താരത്തിന്റെ വരവ് ക്ലബിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നു. കലഫിയോറിയുടെ കഴിവ് വലിയ വിജയങ്ങൾ നേടാൻ ആഴ്സണലിനെ സഹായിക്കും. ഇറ്റലി ദേശീയ ടീമിന് വേണ്ടിയും ബൊലോഗ്ന എഫ്സി 1909ന് വേണ്ടിയും താരം മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുണ്ട്. വരും വർഷങ്ങളിൽ ആഴ്സണലിനൊപ്പം താരത്തിന്റെ കഴിവുകൾ ഉയരുമെന്നും ആർട്ടേറ്റ വ്യക്തമാക്കി.
ഒരു ക്യാപ്റ്റൻ മാത്രം ആയാൽപോരാ, എനിക്ക് ഒരു ലീഡർ ആകണം: സൂര്യകുമാർ യാദവ്Benvenuto, Riccardo Calafiori 🇮🇹
— Arsenal (@Arsenal) July 29, 2024
Meeting new teammates for the very first time ❤️ pic.twitter.com/JbUhqOBCMN
ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസണ് മുമ്പായി ആഴ്സണൽ തട്ടകത്തിലെത്തിച്ച രണ്ടാമത്തെ പ്രധാനപ്പെട്ട താരമാണ് കലഫിയോറി. മുമ്പ് ബ്രെന്റ്ഫോർഡിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ എത്തിച്ച ഡേവിഡ് റയയെ ആഴ്സണൽ സ്ഥിരം താരമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുമായി കടുത്ത പോരാട്ടത്തിനൊടുവിൽ രണ്ട് പോയിന്റ് അകലെയാണ് ആഴ്സണലിന് പ്രീമിയർ ലീഗ് കിരീടം നഷ്ടമായത്.