റൊസാരിയോ സെൻട്രെലിന് വേണ്ടി കളിക്കില്ല; വ്യക്തമാക്കി ഏയ്ഞ്ചൽ ഡി മരിയ

കുടുംബത്തിന്റെ സന്തോഷമാണ് തന്റെ ലക്ഷ്യമെന്നും ഡി മരിയ

dot image

ബ്യൂണസ് ഐറിസ്: കരിയറിന്റെ അവസാന കാലഘട്ടത്തിൽ അർജന്റീനൻ ഫുട്ബോൾ ക്ലബ് റൊസാരിയോ സെൻട്രലിലേക്ക് തിരികെ വരില്ലെന്ന് ഏയ്ഞ്ചൽ ഡി മരിയ. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അർജന്റീനൻ ഇതിഹാസം തന്റെ പഴയ ക്ലബിലേക്ക് തിരികെപോകില്ലെന്ന് വ്യക്തമാക്കിയത്.

തന്റെ സഹോദരിയുടെ ബിസിനസിന് ഒരു ഭീഷണിയുണ്ടായി. പന്നിത്തലയും ബുള്ളറ്റുകളും നിറഞ്ഞ ഒരു ബോക്സ് തന്റെ സഹോദരിക്ക് ലഭിച്ചു. അതിൽ ഒരു മുന്നറിയിപ്പുണ്ടായിരുന്നു. റൊസാരിയോയിലേക്ക് മടങ്ങിവന്നാൽ ഒരു ബുള്ളറ്റ് തന്റെ മകളുടെ നെറ്റിയിൽ പതിക്കുമെന്നായിരുന്നു അതിലെ സന്ദേശം. ഈ സാഹചര്യത്തിൽ താൻ റൊസാരിയോയിലേക്ക് മടങ്ങിപ്പോകില്ല. ഒരിക്കലും തന്റെ കുടുംബത്തെ തൊടാൻ അവരെ അനുവദിക്കുകയുമില്ല. കുടുംബത്തിന്റെ സന്തോഷമാണ് തന്റെ ലക്ഷ്യമെന്നും ഡി മരിയ വ്യക്തമാക്കി.

'മത്സരം വിജയിപ്പിച്ചത് എന്റെ അവസാന ഓവർ അല്ല'; തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

ക്രമിനിൽ സംഘങ്ങൾ അവരുടെ ശക്തി കാണിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അർജന്റീനൻ സർക്കാർ ഈ വിഷയത്തോട് പ്രതികരിച്ചു. മുമ്പ് അർജന്റീനൻ ഫുട്ബോൾ ടീം നായകൻ ലയണൽ മെസ്സിയുടെ ഭാര്യയുടെ വ്യാപാരസ്ഥാപനത്തിന് നേരെ ഗുണ്ടാസംഘങ്ങളുടെ വെടിവെയ്പ്പ് ഉണ്ടായിരുന്നു. അർജന്റീനയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ് റൊസാരിയോ. ഇവിടെ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് സംഘങ്ങളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ.

dot image
To advertise here,contact us
dot image