ഫ്ലോറിഡ: ക്ലബ് ഫുട്ബോൾ സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ബാഴ്സലോണ. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ബാഴ്സയുടെ ജയം. നിശ്ചിത സമയം പൂർത്തിയായപ്പോൾ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനില പാലിച്ചു. പാവോ വിക്ടർ, പാബ്ലോ ടോറെ എന്നിവർ ബാഴ്സയ്ക്കായി ഗോളുകൾ നേടി. നിക്കോ ഒറെയ്ലി, ജാക്ക് ഗ്രീലിഷ് എന്നിവരാണ് മാഞ്ചസ്റ്റർ സിറ്റിക്കായി ഗോളുകൾ നേടിയത്.
മത്സരത്തിലുടനീളം മാഞ്ചസ്റ്റർ സിറ്റിയായിരുന്നു മുന്നേറ്റം നടത്തിയത്. ആദ്യ മിനിറ്റുകളിൽ തന്നെ സിറ്റി സംഘം ബാഴ്സയെ പിന്നിലാക്കി. എന്നാൽ മത്സരത്തിന്റെ ഗതിക്ക് വിപരീതമായി 24-ാം മിനിറ്റിൽ ബാഴ്സയുടെ ഗോൾ പിറന്നു. പാവോ വിക്ടർ സ്പാനിഷ് വമ്പന്മാരെ മുന്നിലെത്തിച്ചു. സിറ്റിയുടെ മറുപടി ഉടനെ വന്നു. 39-ാം മിനിറ്റിൽ നിക്കോ ഒറെയ്ലിയാണ് സിറ്റിയെ ഒപ്പമെത്തിച്ചത്.
ആദ്യ പകുതി അവസാനിക്കും മുമ്പ് ബാഴ്സ വീണ്ടും മുന്നിലെത്തി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ 47-ാം മിനിറ്റിലാണ് ബാഴ്സ വീണ്ടും മുന്നിലെത്തിയത്. ഇത്തവണ പാബ്ലോ വിക്ടറാണ് ഗോൾ നേടിയത്. രണ്ടാം പകുതിയിൽ സിറ്റി വീണ്ടും ഒപ്പമെത്തി. 60-ാം മിനിറ്റിൽ ജാക്ക് ഗ്രീലിഷ് വല ചലിപ്പിച്ചു. പിന്നീട് സിറ്റിയാണ് ഗോളിനായി കൂടുതൽ ശ്രമിച്ചത്. എന്നാൽ ബാഴ്സയുടെ പ്രതിരോധം നന്നായി പ്രവർത്തിച്ചത് മത്സരം സമനിലയിലേക്ക് നീങ്ങി.
വീണ്ടുമൊരു അർജന്റീന-ഫ്രാൻസ് പോരാട്ടം; ഒളിംപിക്സ് ഫുട്ബോള് ക്വാർട്ടർ ലൈനപ്പായിനിശ്ചിത സമയം സമനിലയിൽ അവസാനിച്ചതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. റോബർട്ട് ലെവൻഡോവ്സ്കി, നോഹ് ഡാർവിച്ച്, അലഹാന്ദ്രോ ബാൽദേ, ടോണി ഫെർണാണ്ടസ് എന്നിവർ ബാഴ്സയ്ക്കായി പെനാൽറ്റി വലയിലെത്തിച്ചു. എന്നാൽ സിറ്റിക്കായി പെനാൽറ്റി എടുത്തവരിൽ കാൽവിൻ ഫിലിപ്സ്, ജേക്കബ് റൈറ്റ് എന്നിവർ അവസരം പാഴാക്കി. അമർ ഫത്താഹിന് മാത്രമാണ് ഒരു കിക്ക് വലയിലെത്തിക്കാൻ കഴിഞ്ഞത്.