വീണ്ടുമൊരു അർജന്റീന-ഫ്രാൻസ് പോരാട്ടം; ഒളിംപിക്സ് ഫുട്ബോള് ക്വാർട്ടർ ലൈനപ്പായി

വനിതകളുടെ ഫുട്ബോളിൽ ഇനിയും ഒരു റൗണ്ട് മത്സരങ്ങൾ നടക്കാനുണ്ട്

dot image

പാരിസ്: പാരിസ് ഒളിംപിക്സ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനൽ മത്സരക്രമം പുറത്തുവന്നു. അർജന്റീന-ഫ്രാൻസ് പോരാട്ടമാണ് ക്വാർട്ടർ ഫൈനലിനെ ശ്രദ്ധേയമാക്കുന്നത്. ഓഗസ്റ്റ് രണ്ട് മുതലാണ് ക്വാർട്ടർ മത്സരങ്ങൾ നടക്കുക. അന്ന് 6.30ന് നടക്കുന്ന മത്സരത്തിൽ മൊറോക്ക അമേരിക്കയെ നേരിടും. 8.30ന് നടക്കുന്ന മത്സരത്തിൽ സ്പെയ്നിന് ജപ്പാനാണ് എതിരാളികൾ. ഓഗസ്റ്റ് രണ്ടിന് തന്നെ മൂന്നാം ക്വാർട്ടർ ഫൈനലും നടക്കും. ഈജിപ്തും പരാഗെയും തമ്മിലാണ് മൂന്നാം ക്വാർട്ടർ നടക്കുക.

ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് നാലാം ക്വാർട്ടർ ഫൈനൽ. 12.30ന് നടക്കുന്ന മത്സരത്തിൽ അർജന്റീനയ്ക്ക് എതിരാളി ഫ്രാൻസ് സംഘമാണ്. . ഗ്രൂപ്പ് എയിൽ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഫ്രാൻസ് പ്രീക്വാർട്ടറിൽ എത്തുന്നത്. എന്നാൽ ഗ്രൂപ്പ് ബിയിൽ അർജന്റീന ആദ്യ മത്സരത്തിൽ മൊറോക്കോയോട് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് ശക്തമായ ക്വാർട്ടർ പോരാട്ടത്തിന് വഴിയൊരുങ്ങിയത്.

'റിങ്കു ലോകകപ്പ് ടീമിൽ വേണമായിരുന്നു'; തരംഗമായി കമന്റേറ്ററുടെ വാക്കുകൾ

വനിതകളുടെ ഫുട്ബോളിൽ ഇനിയും ഒരു റൗണ്ട് മത്സരങ്ങൾ നടക്കാനുണ്ട്. ഇന്ന് അവശേഷിക്കുന്ന മത്സരങ്ങൾ പൂർത്തിയാകും. നിലവിൽ അമേരിക്ക, സ്പെയിൻ വനിത ടീമുകളാണ് ഏകദേശം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചിരിക്കുന്നത്. രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീൽ വനിതകൾക്ക് ഇന്നത്തെ മത്സരം നിർണായകമാണ്. സ്പെയ്നാണ് എതിരാളികൾ.

dot image
To advertise here,contact us
dot image