ക്ലബ് ഫുട്ബോൾ സൗഹൃദ മത്സരം; യൂറോപ്പ്യൻ ചാമ്പ്യന്മാരെ വീഴ്ത്തി എ സി മിലാൻ

മാറ്റി ലിബറലി വലത്തേയ്ക്ക് നൽകിയ പാസ് ചുക്വ്യൂസ് വലയിലാക്കി.

dot image

ചിക്കാഗോ: ക്ലബ് ഫുട്ബോൾ സൗഹൃദ മത്സരത്തിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിനെ വീഴ്ത്തി ഇറ്റാലിയൻ ക്ലബ് എ സി മിലാൻ. എതിരില്ലാത്ത ഒരു ഗോളിനാണ് മിലാന്റെ വിജയം. ഇറ്റാലിയൻ ക്ലബിനായി സാമുവൽ ചുക്വ്യൂസ് ഗോൾ നേടി. രണ്ടാം പകുതിയിൽ 54-ാം മിനിറ്റിലാണ് താരത്തിന്റെ ഗോൾ പിറന്നത്.

മത്സരത്തിന്റെ തുടക്കം ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ് മുന്നേറിയത്. എന്നാൽ 20 മിനിറ്റ് പിന്നിട്ടതോടെ റയൽ കൂടുതലായി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. എങ്കിലും ആദ്യ പകുതിയിൽ ഗോളടിക്കാൻ ഇരുടീമുകൾക്കും കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ 54-ാം മിനിറ്റിൽ ഇന്റർ മിലാന്റെ ഗോൾ പിറന്നു. മാറ്റി ലിബറലി വലത്തേയ്ക്ക് നൽകിയ പാസ് ചുക്വ്യൂസ് വലയിലാക്കി.

ക്ലബ് ഫുട്ബോൾ സൗഹൃദ മത്സരം; ആഴ്സണലിനെ വീഴ്ത്തി ലിവർപൂൾ, ക്ലബ് അമേരിക്കയ്ക്കെതിരെ ചെൽസിക്ക് ജയം

അവശേഷിച്ച സമയത്ത് തിരിച്ചുവരവിന് സ്പാനിഷ് ക്ലബിന് തിരിച്ചുവരവിന് സാധിച്ചില്ല. നിശ്ചിത സമയം പൂർത്തിയാകുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന് എ സി മിലാൻ യൂറോപ്പ്യൻ ചാമ്പ്യന്മാരെ പരാജയപ്പെടുത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us