പാരിസ്: പാരിസ് ഒളിംപിക്സ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനോട് പൊരുതിവീണ് അർജന്റീന. എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസിന്റെ വിജയം. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ജീൻ ഫിലിപ്പ് മറ്റേറ്റ നേടിയ ഗോളാണ് ഫ്രഞ്ച് സംഘത്തിന്റെ വിജയമായി മാറിയത്. അർജന്റീന മത്സരത്തിൽ താളം കണ്ടെത്താൻ 20 മിനിറ്റോളം എടുത്തു. പിന്നീട് തിരിച്ചുവരവിന് നിരവധി തവണ ശ്രമിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മ തിരിച്ചടിയായി.
സെമിയിൽ ഈജിപ്ത് ആണ് ഫ്രാൻസിന് എതിരാളികൾ. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ പരാഗ്വയെ തോൽപ്പിച്ചാണ് ഈജിപ്ത് സെമിയിലേക്ക് എത്തുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. പിന്നാലെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4ന് ഈജിപ്ത് വിജയിച്ചു.
സുനിൽ ഛേത്രി; ഇന്ത്യൻ ഫുട്ബോൾ അതിന്റെ ചരിത്രത്തിൽ താണ്ടിയ ഏറ്റവും വലിയ ദൂരംഅമേരിക്കയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി മൊറോക്കോയും സെമിയിലേക്കെത്തി. ഇതാദ്യമായാണ് മൊറോക്കോ ഒളിംപിക്സ് ഫുട്ബോളിന്റെ സെമിയിലേക്ക് കടക്കുന്നത്. ജപ്പാനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി സെമിയിൽ എത്തുന്ന സ്പെയിനാണ് മൊറോക്കോയുടെ എതിരാളികൾ.