കൊളംബസ്: ക്ലബ് ഫുട്ബോൾ സൗഹൃദ മത്സരത്തിൽ ചെൽസിയെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി. എർലിംഗ് ഹാലണ്ടിന്റെ ഹാട്രിക് മികവിലാണ് സിറ്റിയുടെ ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്ക് പെപ് ഗ്വാർഡിയോളയുടെ സംഘം ചെൽസിയെ പരാജയപ്പെടുത്തി. പ്രതിരോധത്തിലെ ചെൽസിയുടെ വീഴ്ചകൾ തുറന്നുകാട്ടപ്പെടുന്നതുമായിരുന്നു മത്സരം.
നാലാം മിനിറ്റിൽ തന്നെ സിറ്റി ആദ്യ ഗോളിന് മുന്നിലായി. പെനാൽറ്റിയിലൂടെ ഹാലണ്ട് ആണ് ആദ്യ ഗോൾ നേടിയത്. തൊട്ടടുത്ത മിനിറ്റിൽ തന്നെ രണ്ടാം ഗോളും പിറന്നു. മത്സരം അഞ്ച് മിനിറ്റ് പിന്നിട്ടപ്പോൾ മാഞ്ചസ്റ്റർ സിറ്റി രണ്ട് ഗോളിന് മുന്നിലെത്തി. ഹാലണ്ട് ആണ് രണ്ട് ഗോളുകളും നേടിയത്. ആദ്യ പകുതിയിൽ എതിരില്ലാത്ത രണ്ട് ഗോളിന് ലീഡ് ചെയ്യാനും സിറ്റിക്ക് സാധിച്ചു.
പാരിസ് ഒളിംപിക്സ്; വനിതകളുടെ അമ്പെയ്ത്തിൽ ഇന്ത്യൻ താരം ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽരണ്ടാം പകുതിയിൽ 55-ാം മിനിറ്റിൽ സിറ്റി ലീഡ് നില വർദ്ധിപ്പിച്ചു. ഇത്തവണ ഒസ്കാർ ബോബ് വലചലിപ്പിച്ചു. തൊട്ടടുത്ത മിനിറ്റിൽ ഹാലണ്ട് തന്റെ ഹാട്രിക് പൂർത്തിയാക്കി. നാല് ഗോളിന് പിന്നിലായ ശേഷം രണ്ട് ഗോൾ തിരിച്ചടിക്കാൻ സാധിച്ചത് മാത്രമാണ് ചെൽസിക്ക് ആശ്വാസമായത്. 59-ാം മിനിറ്റിൽ റഹീം സ്റ്റെർലിങ് ബ്ലൂസിന്റെ ആദ്യ ഗോൾ നേടി. പിന്നാലെ 89-ാം മിനിറ്റിൽ നോനി മദുകെയും ചെൽസിക്കായി വലചലിപ്പിച്ചു.