ലീഗ്സ് കപ്പ് ഫുട്ബോൾ; ഇന്റർ മയാമിക്ക് തോൽവി

ലയണൽ മെസ്സി, ലൂയിസ് സുവാരസ് തുടങ്ങിയവർ മയാമി നിരയിൽ ഉണ്ടായിരുന്നില്ല

dot image

ടെക്സസ്: ലീഗ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്റർ മയാമിക്ക് തോൽവി. മെക്സിക്കൻ ഫുട്ബോൾ ക്ലബായ ടൈഗേഴ്സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മയാമിയുടെ തോൽവി. പരിക്കേറ്റ സൂപ്പർ താരം ലയണൽ മെസ്സി, ലൂയിസ് സുവാരസ് തുടങ്ങിയവർ മയാമി നിരയിൽ ഉണ്ടായിരുന്നില്ല.

മത്സരത്തിന്റെ 17-ാം മിനിറ്റിൽ തന്നെ ടൈഗേഴ്സ് മുന്നിലെത്തി. ജുവാൻ ബ്രൂനെറ്റയാണ് ഗോൾ നേടിയത്. ആദ്യ പകുതിയിൽ തിരിച്ചുവരവിന് മയാമി ശ്രമിച്ചെങ്കിലും ആക്രമണത്തിന് മൂർച്ച ഉണ്ടായിരുന്നില്ല. ഇതോടെ ആദ്യ പകുതി പിന്നിട്ടപ്പോൾ ടൈഗേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ നിന്നു.

ക്ലബ് ഫുട്ബോൾ സൗഹൃദ മത്സരം; റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ബാഴ്സലോണ

രണ്ടാം പകുതിയിൽ 74-ാം മിനിറ്റിൽ മയാമിക്ക് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചു. ലിയാൻഡ്രോ കാമ്പാന അവസരം കൃത്യമായി വലയിലാക്കിയതോടെ മയാമി നിര സമനില പിടിച്ചു. എന്നാൽ 84-ാം മിനിറ്റിൽ ജുവാൻ പാബ്ലോ ടൈഗേഴ്സിനെ വീണ്ടും മുന്നിലെത്തിച്ചു. പിന്നീടൊരു തിരിച്ചുവരവിന് മയാമിക്ക് കഴിഞ്ഞില്ല. ലീഗ്സ് കപ്പ് ആദ്യ റൗണ്ട് അവസാനിക്കുമ്പോൾ ഗ്രൂപ്പിൽ രണ്ടാമതാണ് മയാമി. ആദ്യ മത്സരത്തിലെ വിജയത്തിന്റെ അടിസ്ഥാനത്തിൽ ഇന്റർ മയാമി രണ്ടാം റൗണ്ടിലേക്ക് കടന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us