മാഡ്രിഡ്: അർജന്റീനൻ ഫുട്ബോൾ താരം ഹൂലിയൻ ആൽവരെസ് സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡിലേക്കെന്ന് റിപ്പോർട്ട്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ താരമാണ് ആൽവരെസ്. താരത്തിന്റെ കൈമാറ്റത്തിൽ ഇരുക്ലബുകളും തമ്മിലുള്ള ചർച്ച തുടരുകയാണ്. അഞ്ച് വർഷത്തെ കരാറിൽ അർജന്റീനൻ താരത്തെ സ്വന്തമാക്കാനാണ് സ്പാനിഷ് ക്ലബിന്റെ ശ്രമം.
95 മില്യൺ യൂറോസിന് ആൽവരസിനെ കൈമാറാനാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ശ്രമം. എങ്കിൽ സിറ്റിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന താരകൈമാറ്റമാവും ഇത്. മുമ്പ് 2022ൽ ഇംഗ്ലണ്ട് താരം റഹീം സ്റ്റെർലിങിനെ ചെൽസിക്ക് കൈമാറിയപ്പോഴാണ് ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിൽപ്പന സിറ്റി നടത്തിയത്. അന്ന് 50 മില്യൺ യൂറോയ്ക്കാണ് സിറ്റി സ്റ്റെർലിങിനെ ചെൽസിക്ക് വിട്ടുകൊടുത്തത്.
പാരിസ് ഒളിംപിക്സ്; വനിത ഗുസ്തിയിൽ ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് സെമിയിൽ2022ലാണ് അർജന്റീനൻ ക്ലബായ റിവർപ്ലേറ്റിൽ നിന്നും ഹൂലിയൻ ആൽവരെസ് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയത്. ഇതുവരെ പെപ് ഗ്വാർഡിയോളയുടെ സംഘത്തിനൊപ്പം 106 മത്സരങ്ങൾ കളിച്ച ആൽവരെസ് 36 ഗോളുകൾ നേടി. സിറ്റിക്കൊപ്പമുള്ള ആദ്യ സീസണിൽ ട്രെബിൾ നേട്ടം സ്വന്തമാക്കാനും ആൽവരസിന് കഴിഞ്ഞു.