സ്പെയിൻ താരം ഡാനി ഒൾമോ ബാഴ്സലോണയിൽ; കരാർ ആറ് വർഷത്തേയ്ക്ക്

ഒൾമോ എത്തുന്നതോടെ ക്ലബ് കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് ബാഴ്സയുടെ വിലയിരുത്തൽ

dot image

മാഡ്രിഡ്: സ്പെയിൻ ഫുട്ബോൾ താരം ഡാനി ഒൾമോ ബാഴ്സലോണയിലേക്ക്. ആറ് വർഷത്തേയ്ക്കാണ് സ്പെയിനിന്റെ യൂറോ കപ്പ് ഹീറോ ബാഴ്സയിൽ കളിക്കുക. ജർമ്മൻ ക്ലബ് ആർബി ലൈപ്സിഗിൽ നിന്നാണ് ഒൾമോ സ്പാനിഷ് ക്ലബിലേക്ക് എത്തുന്നത്. 62 മില്യൺ യൂറോയ്ക്കാണ് താരത്തെ ജർമ്മൻ ക്ലബ് ബാഴ്സയിലേക്ക് വിട്ടുകൊടുക്കുന്നത്.

ഒരു ദശാബ്ദത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഒൾമോ ബാഴ്സയിലേക്ക് മടങ്ങിയെത്തുന്നത്. ലാ മാസിയയിലായിരുന്നു ഒൾമോയുടെ അക്കാദമിക്ക് കരിയർ. എന്നാൽ ബാഴ്സയുടെ സീനിയർ ടീമിൽ താരത്തിന് ഒരിക്കൽ പോലും കളിക്കാൻ അവസരം ലഭിച്ചില്ല. ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സാഗ്രെബിലാണ് ഒൾമോ ആദ്യമായി പന്ത് തട്ടിയത്. പിന്നാലെ ജർമ്മനിയിലേക്ക് എത്തുകയായിരുന്നു.

ദക്ഷിണാഫ്രിക്കൻ ടി20 ലീഗ് കളിക്കാൻ ദിനേശ് കാർത്തിക്ക്; പാള് റോയല്സിനൊപ്പം

26കാരനായ ഒൾമോ എത്തുന്നതോടെ ക്ലബ് കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് ബാഴ്സയുടെ വിലയിരുത്തൽ. ലാ ലീഗ സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെയും സ്പാനിഷ് ലീഗിലെ ബദ്ധവൈരികളായ റയൽ മാഡ്രിഡിനെയും ബാഴ്സ പരാജയപ്പെടുത്തിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us