ലീഗ്സ് കപ്പ്; ടൊറന്റോയെ തോൽപ്പിച്ച് ഇന്റർ മയാമി പ്രീക്വാർട്ടറിൽ

മത്സരത്തിൽ ജോർഡി ആൽബ മൂന്ന് അസിസ്റ്റുകൾ നൽകി

dot image

ഫ്ലോറിഡ: ലീഗ്സ് കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്റർ മയാമി പ്രീക്വാർട്ടറിൽ. ടൊറന്റോ എഫ് സിയെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് മയാമി പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്. പരിക്കിന്റെ പിടിയിലുള്ള സൂപ്പർ താരം ലയണൽ മെസ്സി ഇന്നും കളിച്ചില്ല. മത്സരത്തിന്റെ ഭൂരിഭാഗം സമയവും 10 താരങ്ങളുമായാണ് മയാമി കളിച്ചത്.

മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ ഇന്റർ മയാമി ടൊറന്റോയുടെ ഗോൾമുഖത്തേയ്ക്ക് എത്തി. മൂന്നാം മിനിറ്റിൽ മാത്തിയാസ് റോജസ് ആണ് ആദ്യ ഗോൾ നേടിയത്. ജോർഡി ആൽബയായിരുന്നു അസിസ്റ്റ് നൽകിയത്. 11-ാം മിനിറ്റിൽ മയാമി വീണ്ടും ലീഡ് ഉയർത്തി. ജോർഡി ആൽബയുടെ അസിസ്റ്റിൽ ഡീഗോ ഗോമസാണ് ഗോൾ നേടിയത്. 15-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ടൊറന്റോ ഒരു ഗോൾ തിരിച്ചടിച്ചു. ലോറെൻസോ ഇൻസൈൻ ആണ് വലകുലുക്കിയത്. എന്നാൽ അധികം വൈകാതെ മയാമി ലീഡ് ഉയർത്തി. വീണ്ടും ജോർഡി ആൽബയുടെ അസിസ്റ്റിൽ ലൂയിസ് സുവാരസ് ആണ് ഗോൾ നേടിയത്.

ഇന്ത്യ കളിക്കുന്നത് ബാറ്റിംഗ് വിക്കറ്റിലും ചെറിയ ബൗണ്ടറിയിലും; മഹീഷ് തീക്ഷണ

27-ാം മിനിറ്റിൽ ഡേവിഡ് മാർട്ടിനെസ് ചുവപ്പ് കാർഡ് കണ്ടതോടെ മയാമി നിര 10 പേരായി ചുരുങ്ങി. പിന്നാലെ 41-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലോറെൻസോ ഇൻസൈൻ വലയിലെത്തിച്ചു. ഇതോടെ സ്കോർ 3-2 എന്നായി. രണ്ടാം പകുതിയിൽ 59-ാം മിനിറ്റിൽ മാത്തിയാസ് റോജസ് വീണ്ടും ഗോൾ നേടി. ഇതോടെ മയാമിയുടെ ലീഡ് വർദ്ധിച്ചു. 79-ാം മിനിറ്റിൽ നോഹ അലനിലൂടെ പിറന്ന സെൽഫ് ഗോളിൽ ടൊറന്റോ ഒരു ഗോൾ തിരിച്ചടിച്ചു. സ്കോർ 4-3 എന്നായി. എന്നാൽ അവശേഷിച്ച സമയത്ത് സമനില ഗോൾ കണ്ടെത്താൻ ടൊറന്റോയ്ക്ക് കഴിഞ്ഞില്ല. ഇതോടെ ഇന്റർ മയാമി പ്രീക്വാർട്ടറിലേക്ക് കടന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us