മാഞ്ചസ്റ്റര് സിറ്റി വിട്ടു; ജൂലിയന് അല്വാരസ് ഇനി അത്ലറ്റിക്കോ മാഡ്രിഡ് താരം

2022ല് ലോകകപ്പ് നേടിയ അര്ജന്റൈന് ടീമിലെ അംഗമായിരുന്നു അല്വാരസ്

dot image

മാഡ്രിഡ്: അര്ജന്റൈന് യുവതാരം ജൂലിയന് അല്വാരസ് ഇനി അത്ലറ്റിക്കോ മാഡ്രിഡ് താരം. മാഞ്ചസ്റ്റര് സിറ്റി വിട്ട സൂപ്പര് സ്ട്രൈക്കറെ 875 കോടി രൂപയ്ക്കാണ് മാഡ്രിഡ് തട്ടകത്തിലെത്തിച്ചത്. 2030 വരെയാണ് സ്പാനിഷ് ക്ലബ്ബുമായി താരത്തിന്റെ കരാര്.

സിറ്റിയില് അവസരങ്ങള് കുറഞ്ഞതാണ് 24കാരനായ അല്വാരസ് കൂടുമാറാനുള്ള കാരണം. അത്ലറ്റിക്കോ ഡി മാഡ്രിഡുമായി അല്വാരസ് നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. എന്നാല് പല കാരണങ്ങള്കൊണ്ടും സൈനിങ് വൈകുകയായിരുന്നു. ഇപ്പോള് താരത്തിന്റെ സൈനിങ് പൂര്ത്തിയായെന്ന് ക്ലബ്ബ് തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

2022ല് ലോകകപ്പ് നേടിയ അര്ജന്റൈന് ടീമിലെ അംഗമായിരുന്നു അല്വാരസ്. 2022ല് മാഞ്ചസ്റ്റര് സിറ്റിയിലെത്തിയ താരം ക്ലബ്ബിനൊപ്പവും എല്ലാ മേജര് കിരീടവും നേടി. രണ്ട് തവണ പ്രീമിയര് ലീഗ് കിരീടം, ഒരു ചാമ്പ്യന്സ് ലീഗ് കിരീടം, എഫ്എ കപ്പ്, യുവേഫ സൂപ്പര് കപ്പ്, ക്ലബ്ബ് ലോകകപ്പ് എന്നിവയെല്ലാം പെപ് ഗ്വാര്ഡിയോളയുടെ കീഴില് അല്വാരസ് നേടി.

dot image
To advertise here,contact us
dot image