മാഡ്രിഡ്: ഫ്രഞ്ച് സൂപ്പര് താരം കിലിയന് എംബാപ്പെ റയല് മാഡ്രിഡിന് വേണ്ടി അരങ്ങേറ്റ മത്സരത്തിനിറങ്ങുന്നു. അറ്റ്ലാന്റയ്ക്കെതിരെ നടക്കുന്ന യുവേഫ സൂപ്പര് കപ്പ് പോരാട്ടത്തിലാണ് റയലിന്റെ കുപ്പായത്തില് എംബാപ്പെ ആദ്യമായി കളത്തിലിറങ്ങുന്നത്. അറ്റ്ലാന്റയ്ക്കെതിരായ സൂപ്പര് കപ്പ് സ്ക്വാഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് റയല് മാഡ്രിഡ്.
📋✅ ¡Nuestros convocados para la Supercopa de Europa!
— Real Madrid C.F. (@realmadrid) August 12, 2024
🆚 @Atalanta_BC#SuperCup pic.twitter.com/jdLzYL4nSW
ഓഗസ്റ്റ് 15നാണ് അറ്റ്ലാന്റ-റയല് മാഡ്രിഡ് സൂപ്പര് കപ്പ് പോരാട്ടം. ആരാധകര് ഏറെ ഉറ്റുനോക്കുന്നതാണ് റയലില് എംബാപ്പെയുടെ അരങ്ങേറ്റമത്സരം. ലോസ് ബ്ലാങ്കോസിന്റെ പ്രീ സീസണ് സൗഹൃദ മത്സരങ്ങളില് എംബാപ്പെ പങ്കെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ അറ്റ്ലാന്റയ്ക്കെതിരായ റയലിന്റെ പോരാട്ടത്തിനായാണ് ആരാധകര് കാത്തിരിക്കുന്നത്.
റയലിന്റെ മറ്റൊരു പുതിയ സൈനിങ്ങായ എന്ഡ്രിക്കും എംബാപ്പെയ്ക്കൊപ്പം സ്ക്വാഡിലുണ്ട്. വിനീഷ്യസ്-എംബാപ്പെ-റോഡ്രിഗോ ത്രയത്തിന്റെ മുന്നേറ്റമാണ് ആരാധകര് ഉറ്റുനോക്കുന്നത്.
റയല് മാഡ്രിഡ് സൂപ്പര് കപ്പ് സ്ക്വാഡ്:
ഗോൾകീപ്പർമാർ: തിബോട്ട് കോർട്ടോയിസ്, ആൻഡ്രി ലുനിൻ, ഫ്രാൻ.
ഡിഫൻഡർമാർ: ഡാനി കാർവഹാൽ, എഡർ മിലിറ്റാവോ, ഡേവിഡ് അലബ, ലൂക്കാസ് വാസ്ക്കസ്, ജീസസ് വല്ലെജോ, ഫ്രാൻ ഗാർസിയ, റൂഡിഗർ, എഫ് മെൻഡി, ജാക്കോബോ.
മിഡ്ഫീല്ഡര്: ജൂഡ് ബെല്ലിങ്ഹാം, കാമവിംഗ, വാൽവെർഡെ, മോഡ്രിച്ച്, ചൗമേനി, അർദ ഗുലർ, സെബല്ലോസ്.
ഫോർവേഡുകൾ: വിനി ജൂനിയർ, എംബാപ്പെ, റോഡ്രിഗോ, എന്ഡ്രിക്ക്, ബ്രാഹിം.