മാഡ്രിഡ്: അറ്റ്ലാൻ്റയ്ക്കെതിരായ റയൽ മാഡ്രിഡിന്റെ യുവേഫ സൂപ്പർ കപ്പ് വിജയത്തിന് ശേഷം എംബാപ്പെയെ പ്രശംസിച്ച് ജൂഡ് ബെല്ലിംഗ്ഹാം. മിടുക്കനായ സാങ്കേതിക മികവ് ഏറെയുള്ള ഒരാളെ എനിക്ക് പങ്കാളിയായി കിട്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ പരിചയ സമ്പത്തിൽ നിന്ന് കൂടുതൽ പഠിക്കണമെന്നാണ് ആഗ്രഹമെന്നും ജൂഡ് ബെല്ലിംഗ്ഹാം പറഞ്ഞു. യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് വിജയികളും തമ്മിൽ ഏറ്റുമുട്ടുന്ന യുവേഫ സൂപ്പർ കപ്പിൽ റയൽ മാഡ്രിഡിന്റെ ആദ്യ ഇലവനിൽ തന്നെ എംബാപ്പെ ഇറങ്ങിയിരുന്നു. മത്സരത്തിന്റെ 69-ാം മിനുറ്റിൽ എംബാപ്പെ പെനാൽറ്റിയിലൂടെ ഗോളും നേടിയിരുന്നു.
നേരത്തെ ബെല്ലിംഗ്ഹാം, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ ത്രയങ്ങൾക്കൊപ്പം എംബാപ്പെയെ പരിശീലകൻ കാർലോ ആൻസലോട്ടി എവിടെയിറക്കുമെന്ന ആകാംഷയുണ്ടായിരുന്നു. യൂറോപ്പ ലീഗ് ജേതാക്കളായ അത്ലാന്റ എഫ് സിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ഫെഡെറിക്കോ വാൽവെർദെ റയലിനായി ആദ്യ ഗോൾ നേടി. ഇത് റയൽമാഡ്രിഡിന്റെ ആറാം സൂപ്പർ കപ്പ് കിരീടമാണ്. അതേ സമയം റയൽ മാഡ്രിഡിനൊപ്പമുള്ള ആദ്യ സീസണിൽ തന്നെ എംബാപ്പെ 50 ഗോളെന്ന നാഴിക കല്ല് പിന്നിടുമെന്ന് പരിശീലകൻ കാർലോ ആൻസലോട്ടി പറഞ്ഞു.
'ഇന്നേ ദിവസം 7:29 PM മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കിയേക്കൂ!' ധോണി കളി മതിയാക്കിയ രാവ്