എംബാപ്പെയില്ലെങ്കിലെന്ത്?; ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് തകർപ്പൻ ജയത്തോടെ തുടക്കം

മൂന്നാം മിനുറ്റിൽ തന്നെ ദക്ഷിണകൊറിയൻ സ്ട്രൈക്കർ ലീ കാങ് ഇൻ പിഎസ്ജിക്കായി ഗോൾ നേടി

dot image

പാരിസ്: ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ റയൽമാഡ്രിഡിലേക്ക് കൂടുമാറിയതിന് ശേഷം നടന്ന ലീഗ് 1 ലെ ആദ്യ മത്സരത്തിൽ പി എസ് ജിക്ക് വമ്പൻ വിജയം. ലെ ഹാവ്രെയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പിഎസ്ജി തോൽപ്പിച്ചത്. പി എസ് ജിയുടെ മൂന്ന് ഗോളുകളും അവസാന അഞ്ച് മിനുറ്റിലാണ് പിറന്നത്. കഴിഞ്ഞ 12 സീസണുകളിലായി 10 ലീഗ് കിരീടങ്ങൾ പിഎസ്ജി നേടിയിരുന്നു. എന്നാൽ, കഴിഞ്ഞ സീസണിലെല്ലാം ടീമിന്റെ കുന്തമുനയായിരുന്ന എംബാപ്പെ ടീമിൽ നിന്നും മാറിയതോടെ മാനേജ്മെന്റ് ടീമിൽ വമ്പൻ അഴിച്ചുപണി നടത്തി.

മൂന്നാം മിനുറ്റിൽ തന്നെ ദക്ഷിണകൊറിയൻ സ്ട്രൈക്കർ ലീ കാങ് ഇൻ പിഎസ്ജിക്കായി ഗോൾ നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 48ാം മിനിറ്റിൽ ഹാവ്രെ ഗോൾ മടക്കി. ഗൗട്ടിയർ ലോറിസിലൂടെയായിരുന്നു ഗോൾ വന്നത്. ഹാവ്രെയുടെ സമനില ഗോൾ വന്നതിന് ശേഷം ലീഡ് നേടാനുള്ള പിഎസ്ജി ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഗോളെന്നുറപ്പിച്ച ഡസനോളം അവസരം മുതലാക്കാൻ പി എസ് ജി മുന്നേറ്റ താരങ്ങൾക്ക് കഴിഞ്ഞില്ല. എന്നാൽ കളിയുടെ അവസാന അഞ്ചു മിനുറ്റിലേക്കെത്തിയപ്പോൾ പി എസ് ജിയുടെ ഭാഗ്യം തെളിഞ്ഞു. കളിയുടെ 85ാം മിനിറ്റിൽ ഒസ്മാനെ ഡെംബാലെ നിലവിലെ ചാമ്പ്യന്മാരെ വീണ്ടും മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റിന് ശേഷം ബ്രാഡ്ലെ ബാർകോള പിഎസ്ജിക്കായി മൂന്നാം ഗോളും നേടി. അവസാന മിനുറ്റിൽ കോലോ മൗനി പെനാൽറ്റിയിലൂടെ ഗോൾ നേടി പിഎസ്ജി ഗോൾ നേട്ടം നാലാക്കി.

പ്രീമിയര് ലീഗ് ആരവങ്ങള്ക്ക് കിക്കോഫ്; മാഞ്ചസ്റ്റര് യുണൈറ്റഡിന് വിജയത്തുടക്കം
dot image
To advertise here,contact us
dot image