ബെർലിൻ: ജർമ്മൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഇൽകായ് ഗുണ്ടോഗൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 2011ൽ ജർമ്മനിക്കായി 82 മത്സരങ്ങളിൽ നിന്ന് 19 ഗോളുകൾ താരം നേടിയിട്ടുണ്ട്. ഈ സീസണൊടുവിൽ ബാഴ്സലോണ വിടാനും താരം തീരുമാനം എടുത്തു. കഴിഞ്ഞ വർഷമാണ് ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും താരം സ്പാനിഷ് വമ്പന്മാർക്കൊപ്പം ചേക്കേറിയത്.
വിരമിക്കലിനെക്കുറിച്ച് കുറച്ചാഴ്ചകളായി ചിന്തിക്കുന്നുവെന്ന് ഗുണ്ടോഗൻ പ്രതികരിച്ചു. രാജ്യത്തിനായി ഇത്രയധികം മത്സരങ്ങൾ കളിക്കുമെന്ന് താൻ ഒരിക്കലും കരുതിയിട്ടില്ല. 82 മത്സരങ്ങൾ ജർമ്മനിക്കായി കളിക്കാനായതിൽ അഭിമാനിക്കുന്നു. ഈ വർഷം സ്വന്തം മണ്ണിൽ നടന്ന യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ രാജ്യത്തെ നയിക്കാനായതാണ് തന്റെ ഏറ്റവും വലിയ നേട്ടം. എന്നാൽ ടൂർണമെന്റിന് മുമ്പ് തനിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. ഇതോടെയാണ് താൻ വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചതെന്ന് ഗുണ്ടോഗൻ വ്യക്തമാക്കി.
മെസ്സിയില്ലാതെ അർജന്റീന; ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചുജർമ്മൻ ക്ലബ് ബൊറൂസ്യ ഡോർട്ട്മുണ്ട്, ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി എന്നിവിടങ്ങളിലാണ് ഗുണ്ടോഗൻ കൂടുതൽ കാലം പന്ത് തട്ടിയത്. ഡോർട്ട്മുണ്ടിൽ 106 മത്സരങ്ങളിൽ നിന്നായി താരം 10 ഗോളുകൾ നേടി. മാഞ്ചസ്റ്റർ സിറ്റിയിൽ 188 മത്സരങ്ങളിൽ നിന്ന് 44 ഗോളുകളാണ് ഗുണ്ടോഗൻ അടിച്ചുകൂട്ടിയത്. 36 മത്സരങ്ങളിൽ ബാഴ്സയ്ക്കൊപ്പം കളിച്ച ജർമ്മൻ നായകന് അഞ്ച് ഗോളുകൾ നേടാൻ കഴിഞ്ഞു.