മൂന്ന് മാസത്തെ ശമ്പളം നൽകാനുണ്ട്; പി എസ് ജിയ്ക്കെതിരെ പരാതിയുമായി എംബാപ്പെ

ആഴ്ചകൾക്ക് മുമ്പാണ് പി എസ് ജി വിട്ട എംബാപ്പെ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്

dot image

പാരിസ്: ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പി എസ് ജിയ്ക്കെതിരെ പരാതിയുമായി കിലിയൻ എംബാപ്പെ. മൂന്ന് മാസത്തെ ശമ്പളവും ബോണസും ഉൾപ്പടെ 55 മില്യൺ യൂറോ നൽകണമെന്നാണ് പി എസ് ജി മുൻ താരത്തിന്റെ ആവശ്യം. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ ശമ്പളം ലഭിക്കാനുണ്ടെന്നാണ് എംബാപ്പെയുടെ വാദം. ഫ്രഞ്ച് പ്രൊഫഷണൽ ഫുട്ബോൾ ലീഗിന്റെ നിയമ വിഭാഗത്തിനാണ് താരം പരാതി നൽകിയത്.

ക്ലബുകൾ താരങ്ങൾക്ക് മാസത്തിന്റെ അവസാന ദിവസം ശമ്പളം നൽകണമെന്നാണ് ഫ്രഞ്ച് ഫുട്ബോളിലെ നിയമം. ശമ്പളം ലഭിച്ചില്ലെന്ന താരങ്ങളുടെ പരാതി ഉണ്ടായാൽ അത് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ യുവേഫയ്ക്ക് റിപ്പോർട്ട് ചെയ്യണം.

വനിത ട്വന്റി 20 ലോകകപ്പിൽ വേദിമാറ്റം; മത്സരങ്ങൾ യു എ ഇയിൽ

ആഴ്ചകൾക്ക് മുമ്പാണ് പി എസ് ജി വിട്ട എംബാപ്പെ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയത്. പി എസ് ജിയുമായി ഏഴ് വർഷം നീണ്ട കരാറാണ് ഫ്രാൻസ് ഫുട്ബോൾ ടീം നായകൻ അവസാനിപ്പിച്ചത്. പി എസ് ജിയുടെ എക്കാലത്തെയും ഉയർന്ന ഗോൾ വോട്ടക്കാരനാണ് എംബാപ്പെ. 308 മത്സരങ്ങളിൽ ഫ്രഞ്ച് ക്ലബിനായി കളത്തിലിറങ്ങിയ താരം 256 ഗോളുകളും നേടുകയും 108 ഗോളുകൾക്ക് അസിസ്റ്റ് നൽകുകയും ചെയ്തു.

dot image
To advertise here,contact us
dot image