റയൽ മാഡ്രിഡ് വിടാൻ എൻഡ്രിക്ക്?; നീക്കം ലോൺ അടിസ്ഥാനത്തിൽ

നിലവിൽ 2030 വരെയാണ് എൻഡ്രിക്കിന് റയൽ മാഡ്രിഡുമായി കരാറുള്ളത്.

dot image

മാഡ്രിഡ്: അടുത്ത വർഷം ജനുവരി ട്രാൻസ്ഫറിൽ റയൽ മാഡ്രിഡ് വിടാൻ ബ്രസീൽ യുവതാരം എൻഡ്രിക്ക്. ലോൺ അടിസ്ഥാനത്തിൽ ക്ലബ് വിടാനാണ് താരത്തിന്റെ നീക്കം. ഇത്തവണത്തെ സമ്മർ ട്രാൻസഫറിൽ കിലിയൻ എംബാപ്പയെയും എൻഡ്രിക്കിനെയുമാണ് റയൽ മാഡ്രിഡ് തട്ടകത്തിലെത്തിച്ചത്. എന്നാൽ എംബാപ്പെ ക്ലബിനായി അരങ്ങേറ്റം കുറിച്ചിട്ടും എൻഡ്രിക്ക് ആദ്യ മത്സരത്തിനായി കാത്തിരിക്കുകയാണ്.

റയലിന്റെ മുൻനിരയിൽ മികച്ച താരങ്ങളുടെ നിരയുള്ളതും എൻഡ്രിക്കിന് കളത്തിലിറങ്ങുന്നതിന് തടസമാകുന്നു. ബ്രസീലിയൻ സഹതാരം വിനിഷ്യസ് ജൂനിയർ, കിലിയൻ എംബാപ്പെ, റോഡ്രിഗോ, ആർദ ഗുല്ലെർ, ബ്രഹിം ഡയസ്, ജൂഡ് ബെല്ലിംഗ്ഹാം തുടങ്ങിയവർ ഇപ്പോൾ തന്നെ റയലിന്റെ മുന്നേറ്റ നിരയിലെ താരങ്ങളാണ്.

മൂന്ന് മാസത്തെ ശമ്പളം നൽകാനുണ്ട്; പി എസ് ജിയ്ക്കെതിരെ പരാതിയുമായി എംബാപ്പെ

റയലിനായി പ്രീസീസൺ സൗഹൃദ മത്സരങ്ങളിൽ എൻഡ്രിക്ക് കളിച്ചിരുന്നു. എ സി മിലാൻ, ബാഴ്സലോണ ടീമുകൾക്കെതിരെ കളത്തിലിറങ്ങിയെങ്കിലും താരത്തിന് പ്രതീക്ഷിച്ച മികവിലേക്ക് ഉയരാൻ സാധിച്ചില്ല. നിലവിൽ 2030 വരെയാണ് എൻഡ്രിക്കിന് റയൽ മാഡ്രിഡുമായി കരാറുള്ളത്. ലോൺ അടിസ്ഥാനത്തിൽ താരം ക്ലബ് വിടുന്നതിൽ ഡിസംബറിൽ തീരുമാനം എടുക്കുമെന്നാണ് റയൽ മാഡ്രിഡ് സൂചിപ്പിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us