ലണ്ടൻ: പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തണമെന്ന് ആവശ്യം. ഫ്രാൻസ് മുൻ താരവും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരവുമായിരുന്ന ലൂയി സാഹയാണ് ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. ഇംഗ്ലീഷ് ക്ലബിനോടുള്ള ആവേശവും ആത്മാർത്ഥതയും റൊണാൾഡോയ്ക്ക് ഇപ്പോഴുമുണ്ട്. പരിശീലകനായോ മാനേജരായോ താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തണമെന്ന് സാഹ ആവശ്യപ്പെട്ടു.
മാഞ്ചസ്റ്റർ യുണൈറ്റഡിലെ രണ്ടാം ടേം ക്രിസ്റ്റ്യാനോയ്ക്ക് മോശം അനുഭവമാണ് സമ്മാനിച്ചത്. ആദ്യ ടേമിൽ ഉണ്ടായിരുന്ന ആവേശവും പോരാട്ടവീര്യവും രണ്ടാമതെത്തിയപ്പോൾ സഹതാരങ്ങളിൽ നിന്നും ക്രിസ്റ്റ്യാനോയ്ക്ക് ലഭിച്ചില്ല. ഇപ്പോൾ ആശയവിനിമയത്തിനായി മറ്റൊരു രീതി പോർച്ചുഗീസ് താരം സ്വീകരിക്കണം. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരുന്നപ്പോൾ ഉണ്ടായിരുന്ന പരുഷമായ സ്വഭാവം ഒഴിവാക്കണം. തന്റെ അനുവഭസമ്പത്ത് ഉപയോഗിച്ച് ക്ലബിന്റെ വിജയത്തിനായി റൊണാൾഡോ പ്രവർത്തിക്കണമെന്നും സാഹ വ്യക്തമാക്കി.
ഗ്രഹാം തോർപ്പിന് ആദരം; കറുത്ത ആംബാൻഡ് അണിഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങൾമാഞ്ചസ്റ്റർ യുണൈറ്റഡിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൂപ്പർതാരമായി ഉയർന്നത്. 2003 മുതൽ 2009 വരെ ഇംഗ്ലീഷ് ക്ലബിൽ കളിച്ച താരം 196 മത്സരങ്ങളിൽ നിന്നായി 84 ഗോളുകൾ നേടി. പിന്നാലെ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലേക്ക് താരം ചേക്കേറി. 2018 വരെ റയലിന്റെ താരമായിരുന്ന റൊണാൾഡോ 311 മത്സരങ്ങളിൽ നിന്ന് 292 ഗോളുകൾ നേടി. പിന്നാലെ മൂന്ന് വർഷം ഇറ്റാലിയൻ ക്ലബ് യുവന്റസിൽ താരം കളിച്ചു. 2021ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ മടങ്ങിയെത്തി. എന്നാൽ ക്ലബ് മാനേജർ എറിക് ടെൻ ഹാഗുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് താരത്തിന്റെ കരാർ റദ്ദാക്കപ്പെട്ടു. പിന്നാലെ സൗദി ക്ലബ് അൽ നസറിന്റെ ഭാഗമായി താരം തന്റെ ഫുട്ബോൾ ജീവിതം തുടരുകയാണ്.