കാവലായി ഇനി ന്യൂയർ ഇല്ല; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ജർമ്മൻ ഇതിഹാസം

ജൂണിൽ നടന്ന യൂറോ കപ്പിലാണ് ന്യൂയർ അവസാനമായി ജർമ്മനിക്ക് വേണ്ടി കളത്തിലിറങ്ങിയത്

dot image

ബെർലിൻ: ജർമ്മൻ ഫുട്ബോൾ ഇതിഹാസം മാനുവൽ ന്യൂയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 15 വർഷം നീണ്ട അന്താരാഷ്ട്ര ഫുട്ബോൾ കരിയറിന് താരം വിരാമം ഇടുന്നത്. 124 മത്സരങ്ങളിൽ താരം ജർമ്മൻ ഗോൾവല കാത്തു. 2014 ലോകകപ്പ് ജേതാക്കളായ ജർമ്മൻ ടീമിൽ ന്യൂയർ അംഗമായിരുന്നു. എന്നാൽ 2018, 2022 ലോകകപ്പുകളിൽ ന്യൂയറിന്റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ജർമ്മൻ സംഘം ഗ്രൂപ്പ് ഘട്ടത്തിൽ പരാജയപ്പെട്ട് പുറത്തായി.

'ഈ ദിവസം എപ്പോഴാണെങ്കിലും സംഭവിക്കേണ്ടതാണ്. ഇന്ന് ജർമ്മൻ ദേശീയ ടീമുമായുള്ള എന്റെ കരിയർ അവസാനിച്ചു. എന്നെ അറിയാവുന്ന എല്ലാവർക്കും ഈ തീരുമാനം എത്രമാത്രം വേദനിപ്പിക്കുന്നതാണെന്ന് അറിയാം. ഈ ദിവസം തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് സന്തോഷിക്കാനും അഭിമാനിക്കാനും ഏറെയുണ്ട്.' മാനുവല് ന്യൂയര് പ്രതികരിച്ചു.

'ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തണം'; ആവശ്യവുമായി മുൻ താരം

ജൂണിൽ നടന്ന യൂറോ കപ്പിലാണ് ന്യൂയർ അവസാനമായി ജർമ്മനിക്ക് വേണ്ടി കളത്തിലിറങ്ങിയത്. ക്വാർട്ടർ ഫൈനലിൽ സ്പെയ്നോട് പരാജയപ്പെട്ട് ജർമ്മനി പുറത്തായി. ജർമ്മനിക്കായി കൂടുതൽ മത്സരങ്ങൾ കളിച്ച അഞ്ചാമത്തെ താരമാണ് ന്യൂയർ. എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരുടെ പട്ടികയിലും ജർമ്മൻ ഇതിഹാസത്തിന് ഇടമുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us