കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്ബോളിൽ കേരളാ ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്. ക്വാർട്ടർ ഫൈനലിൽ ബെംഗളൂരു എഫ് സി എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പടയെ വീഴ്ത്തിയത്. ഇഞ്ചുറി ടൈമിൽ 94-ാം മിനിറ്റിൽ ജോർജ് പെരേര ഡയസിന്റെ ഗോളിലാണ് ബെംഗളൂരു സെമിയിലേക്ക് മുന്നേറിയത്.
മത്സരത്തിന്റെ തുടക്കത്തിൽ ഇരുടീമുകളും ആക്രമണങ്ങൾക്ക് മടിച്ചു. എന്നാൽ ബെംഗളൂരു മെല്ലെ മത്സരത്തിൽ താളം കണ്ടെത്തി. ആദ്യ പകുതിയിൽ 64 ശതമാനം സമയവും ബെംഗളൂരുവാണ് പന്തിനെ നിയന്ത്രിച്ചത്. പ്രത്യാക്രമണങ്ങളാണ് ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ നടത്തിയത്. ഇരുടീമുകൾക്കും ആദ്യ പകുതിയിൽ ഗോൾ അടിക്കാൻ കഴിഞ്ഞില്ല.
പാകിസ്താനെതിരെ തിരിച്ചടിച്ച് ബംഗ്ലാദേശ്; ഒന്നാം ടെസ്റ്റിൽ പോരാട്ടം കടുക്കുന്നുരണ്ടാം പകുതിയിലും ബെംഗളൂരു താരങ്ങൾ പന്തിനെ നിയന്ത്രിച്ചു. എന്നാൽ രണ്ടാം പകുതിയിലും ഗോൾ വല ചലിപ്പിക്കാൻ ഇരുടീമുകൾക്കും കഴിഞ്ഞില്ല. ഒടുവിൽ 94-ാം മിനിറ്റിൽ ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച കോർണർ മത്സരത്തിന്റെ വിധി നിർണയിച്ചു. ലാൽറെംത്ലുംഗ ഫനായി എടുത്ത ഷോട്ട് ജോർജ് പെരേര ഡയസിന്റെ ഷോട്ടിലൂടെ പോസ്റ്റിൽ കടന്നു. പിന്നാലെ ലോങ് വിസിൽ മുഴങ്ങിയപ്പോൾ എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരു മത്സരം വിജയിച്ചു.