ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രൈട്ടൺ സംഘം റെഡ് ഡെവിൾസിനെ പരാജയപ്പെടുത്തി. മത്സരത്തിൽ ബ്രൈട്ടണിന്റെ വിജയത്തിന് കാരണമായത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ താരമാണ്. ഡാനി വെൽബെക്ക് എന്ന 33കാരൻ. കരിയറിൽ 450തിലധികം മത്സരങ്ങൾ, 100 ഗോളുകൾ തുടങ്ങിയ നേട്ടങ്ങൾ ഈ ഇംഗ്ലണ്ട് താരത്തിന് സ്വന്തമാണ്.
മത്സരത്തിന്റെ 32-ാം മിനിറ്റിലാണ് വെൽബെക്കിന്റെ ഗോൾ പിറന്നത്. പോസ്റ്റിന് പുറത്ത് നിന്നും ജാവോ പെഡ്രോ നൽകിയ ക്രോസ് യുണൈറ്റഡ് പോസ്റ്റിന് മുമ്പിലെത്തി. അത് തട്ടി വലയിലാക്കേണ്ട ദൗത്യമേ വെൽബാക്കിന് ഉണ്ടായിരുന്നുള്ളു. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെൽബെക്കിന്റെ അഞ്ചാമത്തെ ഗോളാണിത്. ഏറ്റവും കൂടുതൽ തവണ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ പ്രീമിയർ ലീഗിൽ ഗോൾ നേടിയ അവരുടെ തന്നെ മുൻ താരവും വെൽബെക്ക് തന്നെയാണ്.
2005ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്ത് അക്കാദമിയിലാണ് വെൽബെക്കിന്റെ കരിയർ തുടങ്ങുന്നത്. 2008ൽ സീനിയർ ടീമിലെത്തി. 2014ൽ ആഴ്സണലിലേക്ക് മാറും വരെ വെൽബെക്ക് റെഡ് ഡെവിൾസിന്റെ മുന്നേറ്റ നിരയിലെ നിർണായക സാന്നിധ്യമായിരുന്നു. 142 മത്സരങ്ങൾ യുണൈറ്റഡിനായി കളിച്ച വെൽബെക്ക് 29 ഗോളുകൾ നേടി. പിന്നാലെ ആഴ്സണിലിനായി 126 മത്സരങ്ങളിൽ നിന്നായി 32 തവണ താരം വലചലിപ്പിച്ചു. കഴിഞ്ഞ 15 പ്രീമിയർ ലീഗ് സീസണുകളിൽ ഒരു ഗോളെങ്കിലും സ്വന്തം പേരിൽ കുറിച്ച താരവുമാണ് വെൽബാക്ക്. ഇംഗ്ലണ്ട് ദേശീയ ടീമിൽ 42 മത്സരങ്ങളും വെൽബാക്ക് കളിച്ചിട്ടുണ്ട്. 16 ഗോളുകളാണ് ദേശീയ ടീമിനായുള്ള സമ്പാദ്യം.
'ഈ വിക്കറ്റ് മകനുവേണ്ടി'; ഷഹീൻ ഷാ അഫ്രീദിയുടെ പ്രത്യേക ആഘോഷംDanny Welbeck owning Manchester United again 😂😂 pic.twitter.com/nqBTKf2R6a
— MAVEN (@AfcMaven) August 24, 2024
ഇന്ന് നടന്ന മത്സരത്തിൽ വെൽബെക്കിന്റെ ഗോളിൽ ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഗോളിന് ലീഡ് ചെയ്തു. രണ്ടാം പകുതിയിൽ 60-ാം മിനിറ്റിൽ അമദ് ദിയാലോ സമനില ഗോൾ പിടിച്ചു. എന്നാൽ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 95-ാം മിനിറ്റിൽ ജാവോ പെഡ്രോയുടെ ഗോൾ ബ്രൈട്ടണ് വിജയം നേടിക്കൊടുത്തു.