ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻ വിജയവുമായി ചെൽസി. വോൾവ്സിനെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ചെൽസി തകർത്തെറിഞ്ഞത്. നോനി മദുകെ ഹാട്രികുമായി കളം നിറഞ്ഞു. നിക്കോളാസ് ജാക്സൺ, കോൾ പാൾമർ, ജാവോ ഫെലിക്സ് എന്നിവരും ചെൽസിക്കായി വല കുലുക്കി. മാത്യൂസ് കുൻഹ, ജോർജൻ സ്ട്രാൻഡ് ലാർസൻ എന്നിവർ വോൾവ്സിന്റെ ആശ്വാസ ഗോളുകൾ നേടി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. രണ്ടാം മിനിറ്റിൽ തന്നെ ചെൽസി മുന്നിലെത്തി. നിക്കോളാസ് ജാക്സൺ ആണ് ബ്ലൂസിനായി വല ചലിപ്പിച്ചത്. എന്നാൽ 27-ാം മിനിറ്റിൽ മാത്യൂസ് കുൻഹ തിരിച്ചടിച്ചു. ആദ്യ പകുതി അവസാനിക്കും മുമ്പ് 45-ാം മിനിറ്റിൽ കോൾ പാൾമർ വഴി ചെൽസി വീണ്ടും മുന്നിലെത്തി. പക്ഷേ ലീഡ് നിലനിർത്താൻ ചെൽസിക്ക് കഴിഞ്ഞില്ല. ആറ് മിനിറ്റ് നീണ്ട ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ജോർജൻ സ്ട്രാൻഡ് ലാർസനിലൂടെ വോൾവ്സ് സമനില പിടിച്ചു. ആദ്യ പകുതി കഴിയുമ്പോൾ 2-2 എന്നായിരുന്നു സ്കോർ.
ഐഎസ്എല്ലിന് സെപ്റ്റംബർ 13ന് കിക്കോഫ്; മത്സരക്രമം പുറത്ത്രണ്ടാം പകുതിയിൽ പൂർണ്ണമായും ചെൽസിയുടെ ആധിപത്യമായിരുന്നു. 49, 58, 63 മിനിറ്റുകളിൽ നോനി മദുകെ വലചലിപ്പിച്ചു. 80-ാം മിനിറ്റിലാണ് ജാവോ ഫെലിക്സിന്റെ ഗോൾ പിറന്നത്. മത്സരത്തിൽ മൂന്ന് അസിസ്റ്റുകളാണ് കോൾ പാൾമർ നടത്തിയത്. എൻസോ മരെസ്കയുടെ കീഴിൽ ചെൽസി ആദ്യ വിജയവും സ്വന്തമാക്കി.