ഇംഗ്ലീഷ് പ്രീമിയർ ലീഗ്; ബ്രെന്റ്ഫോർഡിനെ വീഴ്ത്തി ലിവർപൂൾ

മത്സരത്തിന്റെ 13-ാം മിനിറ്റിൽ തന്നെ ലിവർപൂൾ മുന്നിലെത്തി

dot image

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ച് ലിവർപൂൾ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റെഡ്സിന്റെ വിജയം. ലൂയിസ് ഡയസും മുഹമ്മദ് സലായും ലിവർപൂളിനായി ഗോളുകൾ നേടി. മത്സരത്തിന്റെ 13-ാം മിനിറ്റിൽ തന്നെ ലിവർപൂൾ മുന്നിലെത്തി. ലൂയിസ് ഡയസാണ് റെഡ്സിനായി വല ചലിപ്പിച്ചത്. ബ്രെന്റ്ഫോർഡ് ബോക്സിൽ നിന്നും തുടങ്ങിയ ഒരു പ്രത്യാക്രമണത്തിനൊടുവിൽ മുഹമ്മദ് സലായുടെ പാസിൽ ഡയസിന്റെ ഇടംകാലൻ ഷോട്ടിൽ ആദ്യ ഗോൾ പിറന്നു.

ആദ്യ പകുതിയിൽ ഇരുടീമുകളും അധികം അവസരങ്ങൾ സൃഷ്ടിച്ചില്ല. എങ്കിലും മത്സരത്തിൽ നേരിയ മുൻതൂക്കം ലിവർപൂളിന് തന്നെയായിരുന്നു. രണ്ടാം പകുതിയിൽ ലീഡ് ഉയർത്താനുള്ള ശ്രമം റെഡ്സ് സംഘം തുടർന്നു. ഒടുവിൽ 70-ാം മിനിറ്റിൽ മുഹമ്മദ് സലാ ലിവർപൂളിന്റെ ലീഡ് ഉയർത്തി. അവശേഷിച്ച സമയത്ത് ബ്രെന്റ്ഫോർഡിന് കാര്യമായൊന്നും ചെയ്യാൻ കഴിയാതിരുന്നതോടെ ലിവർപൂൾ പ്രമീയർ ലീഗിലെ രണ്ടാം ജയം ആഘോഷിച്ചു.

ഐഎസ്എല്ലിന് സെപ്റ്റംബർ 13ന് കിക്കോഫ്; മത്സരക്രമം പുറത്ത്

മറ്റൊരു മത്സരത്തിൽ ബേൺമൗത്തും ന്യൂകാസിലും തമ്മിൽ സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. വോൾവ്സിനെ രണ്ടിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ചെൽസിയും വിജയം ആഘോഷിച്ചു.

dot image
To advertise here,contact us
dot image