താൻ കണ്ടിട്ടുള്ളതിൽ എക്കാലത്തെയും മികച്ച ഫോർവേഡ് താരം ലയണൽ മെസ്സിയെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. എക്കാലത്തെയും മികച്ച ഫോർവേഡ് താരം മാഞ്ചസ്റ്റർ സിറ്റിയുടെ സ്ട്രൈക്കർ എർലിംഗ് ഹാലണ്ടാണെന്ന വാദങ്ങൾ നടക്കുന്നതിനിടെയാണ് ക്ലബിന്റെ പരിശീലകൻ തന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.
ഹാലണ്ട് അടിച്ചുകൂട്ടിയ ഗോളുകളുടെ എണ്ണം അവിശ്വസനീയമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയുമുള്ള പട്ടികയിൽ ഹാലണ്ടിനും ഇടമുണ്ട്. റൊണാൾഡോയും മെസ്സിയും കഴിഞ്ഞ 15 വർഷമായി ലോകഫുട്ബോളിനെ നിയന്ത്രിക്കുന്നു. ഹാലണ്ടിന്റെ ഗോളെണ്ണം നോക്കിയാൽ റൊണാൾഡോയ്ക്കും മെസ്സിക്കും ഒപ്പം നിൽക്കും. മാഞ്ചസ്റ്റർ സിറ്റിക്കായി 100 മത്സരങ്ങൾ പിന്നിട്ടപ്പോൾ ഹാലണ്ട് 91 ഗോളുകൾ അടിച്ചുകഴിഞ്ഞു. ഇത് അവിശ്വസനീയമായ ഒരു റെക്കോർഡാണെന്ന് പെപ് ഗ്വാർഡിയോള പ്രതികരിച്ചു.
അശ്വിന് ശേഷം ഇന്ത്യൻ സ്പിന്നിന്റെ മുൻനിരയിൽ അയാൾ ഉണ്ടാവും; യുവതാരത്തെ പ്രശംസിച്ച് ദിനേശ് കാർത്തിക്2008 മുതൽ 2012 വരെയായിരുന്നു പെപ് ഗ്വാർഡിയോള ലയണൽ മെസ്സി ഉൾപ്പെട്ട എഫ് സി ബാഴ്സലോണയുടെ മാനേജർ സ്ഥാനത്ത് ഉണ്ടായിരുന്നത്. ഇക്കാലയളവിൽ മെസ്സി 219 മത്സരങ്ങളിൽ നിന്നായി 211 ഗോളുകൾ നേടി. 94 ഗോളുകൾക്ക് അസിസ്റ്റ് നൽകുകയും ചെയ്തു. 2008ൽ ട്രെബിൾ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ സ്പാനിഷ് ക്ലബായി ബാഴ്സ മാറി. 2009ലെ സീസണിൽ ആറ് കിരീടങ്ങളാണ് പെപിന്റെ ബാഴ്സ നേടിയത്.