ഇംഗ്ലണ്ട് ഫുട്ബോൾ ടീം മുൻ മാനേജർ സ്വെൻ ഗോറൻ എറിക്സൻ അന്തരിച്ചു. 76-ാം വയസിലാണ് അന്ത്യം. മുൻ പരിശീലകന്റെ വേർപാട് കുടുംബം സ്ഥിരീകരിച്ചു. അർബുദബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഇംഗ്ലണ്ട് ദേശീയ ടീമിനെ പരിശീലിപ്പിച്ച ആദ്യ ഇംഗ്ലിഷുകാരനല്ലാത്ത മാനേജരാണ് സ്വീഡൻ സ്വദേശിയായ എറിക്സൻ.
2001 മുതൽ 2006 വരെയുള്ള കാലഘട്ടത്തിലാണ് എറിക്സൻ ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ മാനേജരായിരുന്നത്. 2002, 2006 ലോകകപ്പുകളിലും 2006ലെ യൂറോ കപ്പിലും ഇംഗ്ലണ്ടിനെ ക്വാർട്ടർ ഫൈനലിൽ എത്തിക്കാനായതാണ് സ്വീഡിഷ് പരിശീലകന്റെ പ്രധാന നേട്ടം. 2001ൽ ഫിഫ ലോകകപ്പിന്റെ യോഗ്യത റൗണ്ടിൽ മ്യൂണികിൽ വെച്ച് ഇംഗ്ലണ്ട് ജർമ്മനിയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തത് എറിക്സന്റെ പരിശീലക കാലയളവിനെ അടയാളപ്പെടുത്തുന്നതാണ്.
പാകിസ്താൻ ക്രിക്കറ്റിനെതിരെ ഐസിസി നടപടി, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആറ് പോയിന്റ് നഷ്ടംഇംഗ്ലണ്ട് ദേശീയ ടീമിനു പുറമേ മാഞ്ചസ്റ്റർ സിറ്റി, ലെസ്റ്റർ സിറ്റി, എഎസ് റോമ, ലാസിയോ തുടങ്ങി 12 ക്ലബുകളെയും എറിക്സൺ പരിശീലിപ്പിച്ചിട്ടുണ്ട്. 18 കിരീടങ്ങളാണ് ക്ലബ് ഫുട്ബോളിൽ സ്വീഡിഷ് പരിശീലകന്റെ നേട്ടം. മെക്സിക്കോ, ഐവറി കോസ്റ്റ്, ഫിലിപ്പീൻസ് തുടങ്ങിയ ദേശീയ ടീമുകളെയും എറിക്സൺ പരിശീലിപ്പിച്ചിരുന്നു.