ജെയിംസ് റോഡ്രിഗസ് സ്പെയ്നിലേക്ക് തിരിച്ചുവരുന്നു; ഇത്തവണ റയലിലേക്കല്ല, പുതിയ ക്ലബ്

കഴിഞ്ഞ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ കൊളംബിയ ഫൈനലിൽ കടന്നതോടെയാണ് റോഡ്രിഗസ് വീണ്ടും ശ്രദ്ധിക്കപ്പെട്ടത്

dot image

കൊളംബിയൻ താരം ജെയിംസ് റോഡ്രിഗസ് ലാ ലീഗയിലേക്ക് തിരിച്ചെത്തുന്നു. ഇത്തവണ റയൽ മാഡ്രിഡിലേക്കല്ല മറിച്ച് റയോ വയ്യെകാനോയിലേക്കാണ് താരം എത്തുന്നത്. സ്പാനിഷ് ക്ലബുമായി റോഡ്രിഗസ് കരാറിലെത്തിയെന്നാണ് സൂചന. ഒരു വർഷത്തേയ്ക്കാണ് കരാറെന്നും റിപ്പോർട്ടുകളുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് റോഡ്രിഗസ് ബ്രസീൽ ക്ലബ് സാവോ പോളോയുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു.

മുമ്പ് റയൽ മാഡ്രിഡിനെക്കൂടാതെ ഇംഗ്ലീഷ് ക്ലബ് എവർട്ടണിനായും ജർമ്മൻ ക്ലബ് ബയേൺ മ്യൂണികിനായും റോഡ്രിഗസ് കളിച്ചിട്ടുണ്ട്. എങ്കിലും യൂറോപ്യന് ക്ലബ് ഫുട്ബോളിൽ കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാതിരുന്നത് റോഡ്രിഗസിന് തിരിച്ചടിയായി. ഇതോടെ യൂറോപ്പ് വിട്ട താരം ഖത്തർ ക്ലബ് അൽ റയ്യാൻ എസ് സിയിലേക്കും പിന്നാലെ ഗ്രീസ് ക്ലബ് ഒളിമ്പിയാക്കോസ് എഫ്സിയിലും ഒടുവിൽ ബ്രസീലിലെ സാവോ പോളോയിലേക്കും ചേക്കേറി.

റിമംബർ ദി നെയിം, കാർലോസ് ബ്രാത്വൈറ്റ്!, ഇത്തവണ അടിച്ച് വെളിയിലിട്ടത് സ്വന്തം ഹെൽമറ്റ്

കഴിഞ്ഞ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ കൊളംബിയ ഫൈനലിൽ കടന്നതോടെയാണ് റോഡ്രിഗസ് വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. ടൂർണമെന്റിൽ ആറ് അസിസ്റ്റും ഒരു ഗോളും റോഡ്രിഗസ് സംഭാവന ചെയ്തു. വീണ്ടും യൂറോപ്പിലേക്ക് തിരിച്ചെത്തുമ്പോൾ 33കാരനായ റോഡ്രിഗസ് എത്രമാത്രം തിളങ്ങുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us