യുവേഫ നേഷൻസ് ലീഗിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. യൂറോ കപ്പിൽ മോശം പ്രകടനമാണ് നടത്തിയതെങ്കിലും നേഷൻസ് ലീഗിനുള്ള പോർച്ചുഗീസ് ടീമിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടുത്തി. നേഷൻസ് ലീഗിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിനെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ അഞ്ചിന് ക്രൊയേഷ്യയ്ക്കെതിരെയും സെപ്റ്റംബർ എട്ടിന് സ്കോട്ലന്ഡിനെതിരെയുമാണ് നേഷൻസ് ലീഗിൽ പോർച്ചുഗലിന്റെ ആദ്യ രണ്ട് മത്സരങ്ങൾ.
39കാരനായ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ 130 ഗോളുകൾ നേടിയിട്ടുണ്ട്. എന്നാൽ 2024ലെ യൂറോ കപ്പിൽ അഞ്ച് മത്സരങ്ങൾ കളിച്ച താരം ഒരു ഗോൾ പോലും നേടിയിരുന്നില്ല. 2026 ലോകകപ്പ് മുന്നിൽ കണ്ട് പുതിയൊരു ടീമിനെ വാർത്തെടുക്കുകയാണ് നേഷൻസ് ലീഗിലൂടെ ലക്ഷ്യമിടുന്നെതെന്ന് ടീം പരിശീലകൻ റോബർട്ടോ മാർട്ടിനെസ് പ്രതികരിച്ചു.
ബംഗ്ലാദേശ്-പാകിസ്താൻ രണ്ടാം ടെസ്റ്റ്; ആദ്യ ദിനം മഴമൂലം ഉപേക്ഷിച്ചുപോർച്ചുഗൽ ടീം ഗോൾ കീപ്പേഴ്സ്: ഡീഗോ കോസ്റ്റ, ജോസ് സാ, റൂയി സിൽവ
പ്രതിരോധ താരങ്ങൾ: റൂബെൻ ഡിയാസ്, ആന്റോണിയോ സിൽവ, റെനാറ്റോ വെയ്ഗ, ഗോൺസാലോ ഇനാസിയോ, തിയാഗോ സാന്റോസ്, ഡിഗോ ഡാലോറ്റ്, ന്യൂനോ മെൻഡസ്, നെൽസൺ സെമെഡോ
മധ്യനിര താരങ്ങൾ: ജാവോ ഫാലിഞ്ഞ, ജാവോ നെവ്സ്, വിറ്റീഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, ബെർണാണ്ടോ സിൽവ, റൂബെൻ നെവ്സ്, ജാവോ ഫെലിക്സ്, ഫ്രാൻസിസ്കോ ത്രിൻകോ, പെഡ്രോ ഗോൾസാൽവ്സ്
മുന്നേറ്റ താരങ്ങൾ: റാഫേൽ ലിയോ, ഗിയോവാണി ക്വൻഡ, പെഡ്രോ നെറ്റോ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡീഗോ ജോട്ട