ലാ ലീഗയിൽ ഏഴഴകിൽ ബാഴ്സ; എതിരിടാനാകാതെ വയ്യദോലിദ്

റാഫീഞ്ഞയുടെ ഹാട്രിക് മികവിലാണ് ബാഴ്സയുടെ തകർപ്പൻ ജയം

dot image

സ്പാനിഷ് ഫുട്ബോൾ ലീഗിൽ റയൽ വയ്യദോലിദിനെ എതിരില്ലാത്ത ഏഴ് ഗോളിന് തകർത്തെറിഞ്ഞ് ബാഴ്സലോണ. ബ്രസീലിയൻ താരം റാഫീഞ്ഞയുടെ ഹാട്രിക് മികവിലാണ് ബാഴ്സയുടെ തകർപ്പൻ ജയം. റോബർട്ട് ലെവൻഡോവ്സ്കിയും ജുല്സ് കുന്ഡെയും ഡാനി ഒൾമോയും ഫെറാൻ ടോറസും ഓരോ ഗോൾ വീതവും നേടി.

മത്സരത്തിന്റെ 20-ാം മിനിറ്റ് മുതൽ ബാഴ്സ ഗോൾവേട്ട തുടങ്ങി. പോ കുർബാസിയുടെ അസിസ്റ്റിൽ റാഫീഞ്ഞയാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. 24-ാം മിനിറ്റിൽ ലെവൻഡോവ്സ്കിയുടെ ഗോൾ പിറന്നു. ലമിൻ യമാലായിരുന്നു അസിസ്റ്റ് നൽകിയത്. ആദ്യ പകുതി പിരിയുന്നതിന് മുമ്പ് ഫ്രഞ്ച് താരം ജുൽസ് കുൻഡെയുടെ ഗോളും പിറന്നു.

ടെസ്റ്റ് സെഞ്ച്വറികളിൽ ഇംഗ്ലീഷുകാരിൽ ഇനി ഒന്നാമൻ ജോ റൂട്ട്; അലിസ്റ്റർ കുക്കിനെ മറികടന്നു

രണ്ടാം പകുതിയിൽ 64, 72 മിനിറ്റുകളിൽ റാഫീഞ്ഞ ബാഴ്സയ്ക്കായി വലകുലുക്കി. 81-ാം മിനിറ്റിൽ ഡാനി ഒൾമോയും 85-ാം മിനിറ്റിൽ ഫെറാൻ ടോറസും ബാഴ്സയ്ക്കായി പന്ത് വലയിലെത്തിച്ചു. ലാ ലീഗ സീസണിൽ നാല് മത്സരങ്ങൾ കളിച്ച ബാഴ്സ നാലിലും വിജയിച്ചു. സീസണിൽ ഇതുവരെ 13 ഗോളുകളാണ് ഹാൻസി ഫ്ലിക്കിന്റെ സംഘം നേടിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us