ഇംഗ്ലീഷ് പ്രീമിയർ ലീഗ്; മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ലിവർപൂൾ

മറ്റൊരു മത്സരത്തിൽ ചെൽസിയും ക്രിസ്റ്റൽ പാലസും സമനിലയിൽ പിരിഞ്ഞു

dot image

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി ലിവർപൂൾ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡിനെതിരെ ലിവർപൂളിന്റെ വിജയം. 35, 42 മിനിറ്റുകളിൽ ലൂയിസ് ഡയസ് റെഡ്സിനായി ഇരട്ട ഗോൾ നേടി. 56-ാം മിനിറ്റിൽ മുഹമ്മദ് സലായാണ് ലിവർപൂളിന്റെ മറ്റൊരു ഗോൾ നേടിയത്.

മറ്റൊരു മത്സരത്തിൽ ചെൽസിയും ക്രിസ്റ്റൽ പാലസും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. 25-ാം മിനിറ്റിൽ നിക്കോളാസ് ജാക്സൺ ആണ് ചെൽസിക്കായി ഗോൾ നേടിയത്. 53-ാം മിനിറ്റിൽ എബെറെച്ചി എസെ ക്രിസ്റ്റൽ പാലസിനായി സമനില ഗോൾ കണ്ടെത്തി.

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 190 റൺസ് വിജയം; പരമ്പര സ്വന്തം

ടോട്ടനത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ന്യൂകാസിൽ യുണൈറ്റഡും പരാജയപ്പെടുത്തി. ഡാൻ ബേണിന്റെ സെൽഫ് ഗോൾ മാത്രമാണ് ടോട്ടനത്തിന്റെ സ്കോർനിലയിൽ പ്രതിഫലിച്ചത്. ഹാർവി ബാർൺസും അലക്സാണ്ടർ ഇസാക്കും ന്യൂകാസിലിനായും ഗോളുകൾ നേടി. പോയിന്റ് ടേബിളിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റ് വീതം പങ്കിടുന്ന മാഞ്ചസ്റ്റർ സിറ്റി ഒന്നാമതും ലിവർപൂൾ രണ്ടാമതുമാണ്.

dot image
To advertise here,contact us
dot image