അർജന്റീനൻ ഇതിഹാസതാരം ലയണൽ മെസ്സിയെ അനുകരിച്ച് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്വന്തം യുട്യൂബ് ചാനലിലെ ഒരു വീഡിയോയ്ക്കിടെയാണ് റൊണാൾഡോ ഫുട്ബോൾ ലോകത്തെ തന്റെ എതിരാളിയെ അനുകരിക്കാൻ ശ്രമിക്കുന്നത്. വീഡിയോയിൽ റൊണാൾഡോയുടെ കാമുകി ജോർജിന റോഡ്രിഗസ് 'ക്യൂ മിറാസ് ബോബോ' എന്നൊരു സ്പാനിഷ് വാചകം ഉച്ചരിക്കുന്നതു കാണാം. 'നീ എന്താണ് നോക്കുന്നത് വിഡ്ഢി' എന്നാണ് ഈ വാചകത്തിന്റെ അർത്ഥം.
Ronaldo: "Que miras bobo"
— Barça Worldwide (@BarcaWorldwide) September 3, 2024
Messi is too influential 🐐😂pic.twitter.com/8CBkWetVJI
2022ലെ ഫിഫ ലോകകപ്പിനിടെ മെസ്സി 'ക്യൂ മിറാസ് ബോബോ' എന്ന വാചകം ഉപയോഗിച്ചത് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. നെതർലാൻഡ്സ് താരം വൗട്ട് വെഗോസ്റ്റിനോട് ദേഷ്യപ്പെട്ടായിരുന്നു അന്ന് മെസ്സി ഇത്തരമൊരു പദപ്രയോഗം നടത്തിയത്. ഫിഫ ലോകകപ്പിന്റെ ക്വാർട്ടറിലാണ് അർജന്റിനയും നെതർലാൻഡ്സും നേർക്കുനേർ വന്നത്. മത്സരത്തിന്റെ 80ലധികം മിനിറ്റും അർജന്റീന മത്സരത്തിൽ ലീഡ് ചെയ്തു. എന്നാൽ 83-ാം മിനിറ്റിലും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലും ഗോളടിച്ച് വൗട്ട് വെഗോസ്റ്റ് മത്സരം സമനിലയിലാക്കി. പിന്നാലെ അർജന്റീനയ്ക്ക് ജയത്തിനായി പെനാൽറ്റി ഷൂട്ടൗട്ട് വരെ കാത്തിരിക്കേണ്ടി വന്നു.
അന്ന് സെർച്ച് ഹിസ്റ്ററിയും ഇന്ന് ഗില്ലും ചതിച്ചാശാനേ!, അപ്രതീക്ഷിത ട്രോളുകളിൽ നിറഞ്ഞ് റിയാൻ പരാഗ്"Qué miras bobo, qué miras bobo"
— Libertario 🟨⬛ (@QuotesforGoal) December 9, 2022
Lionel Messipic.twitter.com/5Z7lSTfaQJ
അന്നത്തെ മത്സരത്തിന് പിന്നാലെയാണ് നെതര്ലന്ഡ്സ് താരങ്ങള്ക്കെതിരെ മെസ്സിയുടെ ആക്രോശം ഉണ്ടായത്. മെസ്സിയുടെ പരാമര്ശത്തില് വൗട്ട് വെഗോസ്റ്റ് ഉള്പ്പടെ ബുദ്ധിമുട്ട് പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. താന് മെസ്സിക്ക് ഹസ്തദാനം നല്കാന് എത്തിയതാണെന്നും എന്നാല് താരത്തിന്റെ പെരുമാറ്റം തന്നെ ഏറെ വേദനിപ്പിച്ചെന്നും വെഗോസ്റ്റ് വ്യക്തമാക്കിയിരുന്നു.