ഈ വർഷത്തെ ബലോൻ ദ് ഓർ പുരസ്കാരത്തിന്റെ ചുരുക്ക പട്ടികയില് സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ല. 20 വർഷത്തിന് ശേഷമാണ് ഇരുവരും ഇല്ലാതെ ബലോൻ ദ് ഓർ പട്ടിക പുറത്തുവരുന്നത്. ഇതോടെ ഫുട്ബോൾ ലോകത്ത് ഒരു യുഗാന്ത്യത്തിന് തുടക്കമാകുകയാണ്. എങ്കിലും മുൻവർഷങ്ങളിൽ ഇരുവരും സ്വന്തമാക്കിയ നേട്ടങ്ങൾ മറ്റാർക്കും സ്വപ്നം കാണാൻ കഴിയാത്ത അത്ര ഉയരത്തിലാണ്.
2008ലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യമായി ബലോൻ ദ് ഓർ പുരസ്കാരം സ്വന്തമാക്കുന്നത്. അന്ന് ആദ്യമായി ലയണൽ മെസ്സി രണ്ടാം സ്ഥാനത്തെത്തി. പിന്നീട് തുടർച്ചയായി നാല് തവണ ലയണൽ മെസ്സിക്കായിരുന്നു ബലോൻ ദ് ഓർ പുരസ്കാരം സ്വന്തമാക്കാൻ കഴിഞ്ഞത്. ഈ നാല് വർഷങ്ങളിൽ തവണ റൊണാൾഡോ മെസ്സിയുമായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി.
ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലാദ്യം; ട്രാവിസ് ഹെഡിന് സ്വന്തമായത് അപൂർവ്വ റെക്കോർഡ്2013ലും 2014ലും ക്രിസ്റ്റ്യാനോ റൊണാൾഡോ ബലോൻ ദ് ഓർ പുരസ്കാരം സ്വന്തമാക്കി. ഈ വർഷങ്ങളിൽ രണ്ടാം സ്ഥാനത്തെത്തിയത് മെസ്സിയാണ്. 2023ൽ 20 വർഷത്തിൽ ആദ്യമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ബലോൻ ദ് ഓർ പട്ടികയിൽ നിന്ന് പുറത്തായി. ആ വർഷമാണ് ലയണൽ മെസ്സിയുടെ അവസാന ബലോൻ ദ് ഓർ നേട്ടം. ബലോൻ ദ് ഓർ എട്ട് തവണ മെസ്സിയും അഞ്ച് തവണ റൊണാൾഡോയും സ്വന്തമാക്കി.