അന്താരാഷ്ട്ര ഫുട്ബോളിലെ തന്റെ അവസാന മത്സരം കളിച്ച് ഉറുഗ്വേയുടെ ഇതിഹാസ താരം ലൂയിസ് സുവാരസ്. 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു സുവാരസ് തന്റെ രാജ്യത്തിനായി അവസാനമായി ബൂട്ട് കെട്ടിയത്. ഇരുടീമുകൾക്കും വലചലിപ്പിക്കാൻ കഴിയാതിരുന്നതോടെ മത്സരം ഗോൾ രഹിത സമനിലയായി. 143 മത്സരങ്ങളിൽ ഉറുഗ്വേയെ പ്രതിനിധീകരിച്ച സുവരാസ് 69 ഗോളുകൾ വലയിലെത്തിച്ചു. ഉറുഗ്വേയുടെ എക്കാലത്തെയും ഉയർന്ന ഗോൾ വേട്ടക്കാരനുമാണ് ലൂയിസ് സുവാരസ്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഉറുഗ്വേയും പരാഗ്വെയും ഒപ്പത്തിനൊപ്പം മത്സരിച്ചു. എങ്കിലും ആർക്കും ഗോൾവല ചലിപ്പിക്കാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിലും അത് ആവർത്തിച്ചതോടെ മത്സരം ഗോൾരഹിത സമനിലയിലായി. മത്സരത്തിൽ പന്തിന്റെ നിയന്ത്രണത്തിൽ മാത്രം ഉറുഗ്വേ ഒരൽപ്പം മുന്നിൽ നിന്നു. 11 ഷോട്ടുകൾ പായിച്ച ഉറുഗ്വേ താരങ്ങൾക്ക് ലക്ഷ്യത്തിലേയ്ക്ക് ഉതിർക്കാനായത് ഒരു ഷോട്ട് മാത്രമാണ്. 72-ാം മിനിറ്റിൽ ബ്രയാൻ റോഡ്രിഗ്സിന്റെ ആ ഷോട്ട് പരാഗ്വെ ഗോൾകീപ്പർ തട്ടിയകറ്റുകയും ചെയ്തു.
ഒലി പോപ്പിന് സെഞ്ച്വറി; മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യ ദിനം ഭേദപ്പെട്ട സ്കോറിൽനിശ്ചിത സമയം പൂർത്തിയാക്കി റഫറിയുടെ ലോങ് വിസിൽ മുഴങ്ങി. സഹതാരങ്ങളോട് വിടപറഞ്ഞ് സുവാരസ് മടങ്ങി. ലോകകപ്പ് യോഗ്യതയ്ക്കുള്ള തെക്കേ അമേരിക്കൻ രാജ്യങ്ങളുടെ പോയിന്റ് പട്ടികയിൽ അർജന്റീനയ്ക്ക് പിന്നിൽ രണ്ടാമതാണ് ഉറുഗ്വേ. ഏഴ് മത്സരങ്ങളിൽ നാല് ജയവും രണ്ട് തോൽവിയും ഒരു സമനിലയും ഉറുഗ്വേയ്ക്കുണ്ട്. ഏഴിൽ ഒരു ജയവും മൂന്ന് സമനിലയും മൂന്ന് തോൽവിയുമുള്ള പരാഗ്വെ ഏഴാം സ്ഥാനത്താണ്.