ഒത്തുതീർപ്പായി; മുൻ ഇന്ത്യൻ ഫുട്ബോൾ കോച്ച് സ്റ്റിമാച്ചിന് എഐഎഫ്എഫ് 3.36 കോടി നഷ്ടപരിഹാരം നൽകും

2026 ലോകകപ്പ് യോഗ്യത റൗണ്ടിലെ ടീമിന്റെ ദയനീയ പ്രകടനത്തെ തുടർന്നാണ് പരിശീലക സ്ഥാനത്ത് നിന്നും സ്റ്റിമാച്ചിനെ മാറ്റുന്നത്

dot image

ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും മുൻ ഇന്ത്യൻ പുരുഷ ഫുട്ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാച്ചും തമ്മിലുള്ള ശമ്പള കരാർ തർക്കം ഒത്തുതീർപ്പായി. നാല് ലക്ഷം ഡോളർ, ഏകദേശം 3.36 കോടി രൂപ ഇഗോർ സ്റ്റിമാച്ചിന് നഷ്ടപരിഹാരമായി നൽകാൻ എഐഎഫ്എഫ് സമ്മതിച്ചതോടെയാണ് തർക്കം അവസാനിച്ചത്. 2026 ലോകകപ്പ് യോഗ്യത റൗണ്ടിലെ ടീമിന്റെ ദയനീയ പ്രകടനത്തെ തുടർന്നാണ് പരിശീലക സ്ഥാനത്ത് നിന്നും സ്റ്റിമാച്ചിനെ മാറ്റുന്നത്. എന്നാൽ 2026 വരെ കരാറുണ്ടായിരുന്ന സ്റ്റിമാച്ച് രണ്ട് വർഷത്തെ ശമ്പളത്തിന് തുല്യമായ ഒമ്പത് ലക്ഷം ഡോളർ എഐഎഫ്എഫിനോട് ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നൽകാൻ എഐഎഫ്എഫ് തയ്യാറാവാത്തതോടെ സ്റ്റിമാച്ച് നിയമപോരാട്ടത്തിലേക്ക് കടന്നു. ശേഷം നടന്ന ചർച്ചയ്ക്കൊടുവിലാണ് താൻ ആവശ്യപ്പെട്ട തുകയുടെ പകുതിയിലേക്ക് സ്റ്റിമാച്ച് ഒത്തുതീർപ്പിലെത്തിയത്.

സ്റ്റിമാച്ചിനു കീഴില് കഴിഞ്ഞവര്ഷം ഫിഫ റാങ്കിങ്ങില് ആദ്യ നൂറിനുള്ളില് ഇടം പിടിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നെങ്കിലും പിന്നീട് 124 -ാം സ്ഥാനത്തേക്ക് വരെ കൂപ്പുകുത്തിയിരുന്നു . ഇന്റര്കോണ്ടിനന്റല് കപ്പ്, ത്രിരാഷ്ട്ര ടൂര്ണമെന്റ്, സാഫ് ചാമ്പ്യന്ഷിപ്പ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വെച്ച ടീമിന് ഏഷ്യ കപ്പിലും ലോകകപ്പ് യോഗ്യത റൗണ്ടിലും തിളങ്ങാനായിരുന്നില്ല. 2019 ലായിരുന്നു സ്റ്റിമാച്ച് ഇന്ത്യൻ പുരുഷ ടീമിന്റെ പരിശീലകനായി സ്ഥാനമേൽക്കുന്നത്. സ്പാനിഷ് പരിശീലകനായ മനോലോ മാർക്വേസാണ് ഇപ്പോൾ ഇന്ത്യയുടെ പുതിയ പരിശീലകൻ. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ എഫ്സി ഗോവയുടെ പരിശീലകനായിരുന്നു മുമ്പ് മാർക്വേസ്.

പാരിസിൽ ചരിത്രം കുറിച്ച് ഇന്ത്യ; പാരാലിമ്പിക്സിൽ 29 മെഡലുമായി 18-ാം സ്ഥാനത്ത്
dot image
To advertise here,contact us
dot image