48 രാജ്യങ്ങൾക്കെതിരെയും ഗോൾ നേടി; ചരിത്രത്തിലെ ആദ്യ താരമായി റൊണാൾഡോ

കഴിഞ്ഞ മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ ഗോൾ നേടിയതിന് പിന്നാലെ ഫുട്ബോൾ ചരിത്രത്തിൽ 900 ഗോളുകൾ നേടുന്ന ആദ്യ താരമെന്ന നാഴിക കല്ലിലേക്ക് താരം കാലെടുത്തുവെച്ചിരുന്നു

dot image

ലണ്ടൻ: 2024 യുവേഫ നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി പോർച്ചുഗൽ മുന്നേറുകയാണ്. സ്കോട്ലാൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്. മത്സരത്തിൽ പറങ്കിപ്പടയ്ക്ക് വേണ്ടി വിജയ ഗോൾ നേടിയത് സൂപ്പർ താരം ക്രിസ്റ്റ്യാനോയായിരുന്നു. മത്സരത്തിൽ ആദ്യ ഇലവനിൽ ഇല്ലാതിരുന്ന താരം രണ്ടാം പകുതിയുടെ തുടക്കത്തിലാണ് കളിക്കാനിറങ്ങുന്നത്. മത്സരത്തിന്റെ 88 മിനിറ്റിലായിരുന്നു ഗോൾ. ഈ ഗോളിന് പിന്നാലെ ഒരു ചരിത്ര നേട്ടം കൂടിയാണ് അദ്ദേഹം സ്വന്തമാക്കിയത്. 48 വ്യത്യസ്ത രാജ്യങ്ങൾക്കെതിരെ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടമാണ് സ്വന്തം പേരിലാക്കിയത്.

കഴിഞ്ഞ മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ ഗോൾ നേടിയതിന് പിന്നാലെ ഫുട്ബോൾ ചരിത്രത്തിൽ 900 ഗോളുകൾ നേടുന്ന ആദ്യ താരമെന്ന നാഴിക കല്ലിലേക്ക് റൊണാൾഡോ കാലെടുത്തുവെച്ചിരുന്നു. അതേസമയം മത്സരത്തിന്റെ തുടക്കത്തിൽ സ്കോട്ട് മക്ടോമിനായിലൂടെ സ്കോട്ലാൻഡാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ രണ്ടാം മത്സരത്തിൽ പോർച്ചുഗൽ ശക്തമായി തിരിച്ചുവന്നു. ഗോൾ മടക്കാനുള്ള നിരന്തര ശ്രമങ്ങൾ ഒടുവിൽ 55 മിനുറ്റിൽ ഫലം കണ്ടു. മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസിലൂടെയായിരുന്നു മറുപടി ഗോൾ. ഒടുവിൽ മത്സരം അവസാനിക്കാൻ രണ്ട് മിനുറ്റ് മാത്രം ശേഷിക്കെ റൊണാൾഡോയുടെ ഗോളും പിറന്നതോടെ കളി പോർച്ചുഗൽ കയ്യിലൊതുക്കി. ഗ്രൂപ്പിൽ രണ്ട് വിജയങ്ങളോടെ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്താനും റൊണാൾഡോയ്ക്കും സംഘത്തിനും കഴിഞ്ഞു. ഒക്ടോബർ 13 ന് പോളണ്ടുമായാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം.

ബലോട്ടെല്ലിയെ വേണ്ടെന്നുവെച്ച് ബ്ലാസ്റ്റേഴ്സ്; ഉയർന്ന ശമ്പളവും അച്ചടക്ക പ്രശ്നങ്ങളും കാരണങ്ങൾ
dot image
To advertise here,contact us
dot image