മോഹൻ ബ​ഗാനുമായുള്ള കരാർ ലംഘിച്ചു; അൻവർ അലിക്ക് ക്ലബ് ഫുട്ബോളിൽ നിന്ന് വിലക്ക്

വിലക്കിന് പുറമെ മോഹന്‍ ബഗാന് നഷ്ടപരിഹാരമായി 12 കോടി 90 ലക്ഷം രൂപ നൽകണമെന്നും എഐഎഫ്എഫ് ഉത്തരവിട്ടിട്ടുണ്ട്.

dot image

ഇന്ത്യൻ ഫുട്ബോള്‍ താരം അൻവർ അലിക്ക് നാല് മാസത്തേക്ക് ക്ലബ്ബ് ഫുട്ബോളില്‍ നിന്ന് വിലക്ക്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റേതാണ് നടപടി. മോഹൻ ബഗാനുമായുള്ള കരാർ ലംഘിച്ച് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതാണ് താരത്തിന് തിരിച്ചടിയായത്. വിലക്കിന് പുറമെ മോഹന്‍ ബഗാന് നഷ്ടപരിഹാരമായി 12 കോടി 90 ലക്ഷം രൂപ നൽകണമെന്നും എഐഎഫ്എഫ് ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ താരത്തിന് ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിയുമെന്നും എഐഎഫ്എഫ് വ്യക്തമാക്കി.

ഡൽഹി എഫ് സിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് അൻവർ അലി മോഹൻ ബ​ഗാനിൽ എത്തിയത്. എന്നാൽ കരാർ ലംഘിച്ച് താരം ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറി. ഇതോടെ മോഹൻ ബഗാൻ അൻവർ അലിക്കെതിരെ എഎഐഎഫ്എഫിന് പരാതി നൽകുകയായിരുന്നു. മോഹൻ ബ​ഗാന് നൽകേണ്ട നഷ്ടപരിഹാര തുക അൻവർ അലിയും ഡൽഹി എഫ് സിയും ഈസ്റ്റ് ബം​ഗാളും ചേർന്നാണ് നൽകേണ്ടത്. പിഴത്തുകയുടെ പകുതി അൻവർ അലി നൽകണം.

ഡൽഹി എഫ് സിക്കെതിരെയും ഈസ്റ്റ് ബംഗാളിനെതിരെയും എഐഎഫ്എഫിന്റെ നടപടിയുണ്ടായി. അടുത്ത രണ്ട് ട്രാൻസ്ഫർ വിൻഡോകളിൽ പുതിയ താരങ്ങളുമായി കരാർ ഉണ്ടാക്കാൻ ഇരുക്ലബുകൾക്കും കഴിയില്ല. മാത്രമല്ല മോഹൻ ബ​ഗാനുള്ള നഷ്ടപരിഹാരത്തുക 45 ദിവസത്തിനുള്ളിൽ കൊടുത്ത് തീർത്തില്ലെങ്കിൽ മൂന്ന് സീസണിൽ പുതിയ താരങ്ങളെ ക്ലബിലെത്തിക്കാൻ ടീമുകൾക്ക് കഴിയില്ല. എഐഎഫ്എഫ് തീരുമാനത്തിനെതിരെ അൻവർ അലിയും ഡൽഹി, ഈസ്റ്റ് ബം​ഗാൾ ക്ലബുകൾ അപ്പീൽ നൽകിയേക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us