ആദ്യപകുതി ​ഗോൾരഹിതം, ഇഞ്ചോടിച്ച് പോരാടി ബ്ലാസ്റ്റേഴ്സും പഞ്ചാബ് എഫ് സിയും

ആദ്യമത്സരത്തിൽ സൂപ്പർ താരം അഡ്രിയാൻ ലൂണ കളിക്കുന്നില്ല.

dot image

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പതിനൊന്നാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് - പഞ്ചാബ് എഫ് സി മത്സരം പാതിവഴിയിലെത്തി നിൽക്കുമ്പോൾ ​ഗോൾ രഹിത സമനിലയിൽ നിൽക്കുകയാണ്. മത്സരത്തിന്റെ 42–ാം മിനിറ്റിൽ പഞ്ചാബ് എഫ്‍സി പന്ത് ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ചെങ്കിലും, ഓഫ്സൈഡ് കെണിയിൽ കുരുങ്ങുകയായിരുന്നു. ഇരുടീമും ഇതിനുമുന്‍പ് നേര്‍ക്കുനേര്‍ വന്നത് നാല് കളികളിലാണ്. രണ്ടില്‍ ബ്ലാസ്റ്റേഴ്‌സും ഒന്നില്‍ പഞ്ചാബും ജയിച്ചു. ഒരുമത്സരം സമനിലയില്‍ കലാശിച്ചു.

കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെ പകരം വന്ന പുതിയ കോച്ച് മൈക്കല്‍ സ്റ്റാറേയുടെ കീഴിൽ ഇക്കുറി കിരീടം തന്നെയാണ് ലക്ഷ്യം വെക്കുന്നത്. ടീം വിട്ടുപോയ ദിമിത്രിയോസ് ഡയമന്റക്കോസ്, ജീക്‌സണ്‍ സിംഗ്, മാര്‍കോ ലെസ്‌കോവിച്ച് തുടങ്ങിയവരുടെ അഭാവം ടീമിനെ ബാധിക്കില്ല എന്ന് തെളിയിക്കേണ്ട ബാധ്യത ടീമിനുണ്ട്.

ആദ്യമത്സരത്തിൽ സൂപ്പർ താരം അഡ്രിയാൻ ലൂണ കളിക്കുന്നില്ല. മിലോസ് ഡ്രിൻസിച്ച് ആണ് ക്യാപ്റ്റൻ. നോവ സദൂയി, ക്വാമി പെപ്ര, കെ പി രാഹുൽ, മുഹമ്മദ്‌ ഐമൻ എന്നിവരാണ് മുന്നേറ്റ നിരയിൽ. ഫ്രെഡി ലല്ലാവ്മയാണ് മധ്യനിരയിലുള്ളത്. ഡ്രിൻസിച്ച്, അലക്സാന്ദ്രേ കോയെഫ്, പ്രീതം കോട്ടാൽ, സന്ദീപ് സിംഗ്, മുഹമ്മദ്‌ ഷെഹീഫ് എന്നിവർ പ്രതിരോധ നിരയിൽ. സച്ചിൻ സുരേഷ് ഗോൾകീപ്പർ.

dot image
To advertise here,contact us
dot image