സാഫ് അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യന്‍ അണ്ടര്‍ 17 പുരുഷ ടീം ഹെഡ് കോച്ച് ഇഷ്ഫാഖ് അഹമ്മദ് ആണ് 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്

dot image

സാഫ് അണ്ടര്‍ 17 ചാംപ്യന്‍ഷിപ്പ് ഭൂട്ടാന്‍ 2024നുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ അണ്ടര്‍ 17 പുരുഷ ടീം ഹെഡ് കോച്ച് ഇഷ്ഫാഖ് അഹമ്മദ് ആണ് 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്. 2024 സെപ്റ്റംബര്‍ 20ന് ഭൂട്ടാനിലെ തിംഫുവിലാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുന്നത്.

ഏഴ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ മൂന്ന് ടീമുകളും ഗ്രൂപ്പ് ബിയില്‍ നാല് ടീമുകളും ഉള്‍പ്പെടുന്നു. ഇന്ത്യയടങ്ങുന്ന ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശും മാലിദ്വീപും ഉണ്ട്. ഗ്രൂപ്പ് ബിയില്‍ പാകിസ്താന്‍, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക എന്നിവരാണുള്ളത്.

സെപ്റ്റംബര്‍ 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 24ന് മാലിദ്വീപിനെയും ഇന്ത്യ നേരിടും. സെപ്റ്റംബര്‍ 28ന് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. സെപ്റ്റംബര്‍ 30നാണ് കലാശപ്പോരാട്ടം.

സാഫ് അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീം

ഗോള്‍കീപ്പര്‍മാര്‍: അഹിബാം സൂരജ് സിങ്, നന്ദന്‍ റോയ്, രോഹിത്.

ഡിഫന്‍ഡര്‍മാര്‍: ബ്രഹ്‌മചാരിമയൂം സുമിത് ശര്‍മ, ചിങ്തം റെനിന്‍ സിങ്, ജോഡ്രിക് അബ്രാഞ്ചസ്, കരിഷ് സോറം, മുഹമ്മദ് കൈഫ്, ഉഷാം തൂംഗംബ സിങ്, യായിഫറെംബ ചിങ്കഖാം.

മിഡ്ഫീല്‍ഡര്‍മാര്‍: അബ്ദുള്‍ സല്‍ഹ ഷിര്‍ഗോജ്രി, അഹോങ്ഷാങ്ബാം സാംസണ്‍, ബന്‍ലാംകുപര്‍ റിഞ്ച, അസ്ലാന്‍ ഖാന്‍, ലെവിസ് സാങ്മിന്‍ലുന്‍, മഹ്‌മദ് സാമി, മന്‍ഭകുപര്‍ മല്‍ന്‍ജിയാങ്, എംഡി അര്‍ബാഷ്, എന്‍ഗംഗൗഹൗ മേറ്റ്, നിങ്തൗഖോങ്ജാം ഋഷി സിങ്, വിശാല്‍ യാദവ്.

ഫോര്‍വേഡുകള്‍: ഭരത് ലൈരഞ്ജം, ഹെംനെയ്ചുങ് ലുങ്കിം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us