യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമനിലത്തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ഇന്റര്‍ മിലാനാണ് സിറ്റിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു ഇന്റര്‍മിലാന്‍ സിറ്റിയെ വരിഞ്ഞുമുറുക്കിയത്.
FULL-TIME | It ends all square ⚖️
— Manchester City (@ManCity) September 18, 2024
🩵 0-0 🔵 #ManCity | #UCL pic.twitter.com/uX8BEOLmSn
മത്സരത്തില്‍ മേധാവിത്തം പുലര്‍ത്താന്‍ ആതിഥേയര്‍ക്ക് സാധിച്ചെങ്കിലും ഇന്റര്‍ മിലാന്റെ പ്രതിരോധ നിര ഉറച്ചുനിന്നു. പൊസഷനില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സിറ്റിക്ക് സാധിച്ചില്ല. ഇടയ്ക്ക് സിറ്റിയുടെ ഗോള്‍മുഖം വിറപ്പിച്ച ആക്രമണങ്ങളുമായി മിലാനും എത്തിഹാദില്‍ കളംനിറഞ്ഞെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു.
രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം കെവിന്‍ ഡിബ്രുയ്‌നെ പരിക്കേറ്റ് കളംവിടേണ്ടിവന്നതും സിറ്റിക്ക് തിരിച്ചടിയായി. സിറ്റിയുടെ നീലക്കുപ്പായത്തില്‍ നൂറാം ഗോളെന്ന റെക്കോര്‍ഡ് നേടാനിറങ്ങിയ നോര്‍വീജിയന്‍ യുവ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലണ്ടിനും ലക്ഷ്യം കാണാനായില്ല. ഫില്‍ ഫോഡന്റെയും ഗുണ്ടോഗന്റെയും ഗോള്‍ശ്രമങ്ങളും മിലാന്റെ വലയിലെത്തിയില്ല. ഇതോടെ ഇരുടീമുകളും ഗോളടി പിരിഞ്ഞു.